മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് വേട്ട. പതിനാലു പേർ കൊല്ലപ്പെട്ടു

മഹാരാഷ്​​ട്രയിലെ ഗഡ്​ചിരോലിയിൽ പൊലീസ്​ 14 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി. ബ്രഹ്മഗാദിലെ തടഗാവ് വനമേഖലയിൽ ഞായറാഴ്​ച രാവിലെ നടത്തിയ തെരച്ചിലിനിടയിലാണ്​ പോലീസ് വെടിവെപ്പ് നടത്തിയത്. അടുത്തിടെയുണ്ടായ വൻ മാവോയിസ്​റ്റ്​ വേട്ടയാണ്​ ഗഡ്​ചിരോലിയിൽ നടന്നതെന്ന്​ ഡി.ജി.പി സതീഷ്​ മാഥുർ പറയുന്നു.

ഗഡ്​ചിരോലി പൊലീസി​​ന്റെ പ്രത്യേക സേനയായ സി-60 കമാന്‍ഡോയാണ് ​ മാവോയിസ്​റ്റ്​ ഏറ്റുമുട്ടല്‍ നടത്തിയത്. വനമേഖലയിൽ ശക്തമായ തെരച്ചിൽ തുടരുകയാണ്​.

Be the first to comment on "മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് വേട്ട. പതിനാലു പേർ കൊല്ലപ്പെട്ടു"

Leave a comment

Your email address will not be published.


*