എല്ലാ സഖാക്കളുടെയും സഖാവ് – യെച്ചൂരിക്ക് അഭിവാദ്യമർപ്പിച്ച് പ്രതീക്ഷയോടെ

രണ്ടാം വട്ടം സിപിഐഎം ജനറൽ സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിക്ക് പാർട്ടി ഭേദമന്യേ അഭിവാദ്യവർപ്പിച്ചു ജനാധിപത്യ വിശ്വാസികൾ. ബിജെപിയുടെ ഫാസിസ്റ്റു ഭരണത്തിനെതിരെ ഒരുമിച്ചു നിൽക്കണോ അതോ ഒറ്റയ്‌ക്കൊറ്റക്ക് പോരാടണോ എന്ന ചോദ്യം ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തെ നയിക്കാൻ യെച്ചൂരി വീണ്ടുമെത്തുന്നത് പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോൺഗ്രസുമായി സഖ്യമോ ഐക്യമോ വേണ്ടെന്ന നിലപാടുള്ളവരേക്കാൾ, പൊതുശത്രുവിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്ന നിലപാട് തന്നെയാണ് യെച്ചൂരിയെ മറ്റുള്ള ഇടതുപക്ഷ നേതാക്കളെക്കാൾ പ്രിയപെട്ടവനും എല്ലാവർക്കും സ്വീകാര്യനുമാക്കുന്നത്.

”യെച്ചൂരി എല്ലാ സഖാക്കളുടയും സഖാവാണ്. കടക്ക് പുറത്തെന്ന് പറയാനുള്ള തിരുമേനിത്തം ആര്‍ജ്ജിക്കാത്തതും അധികാരത്തിന്റെ ശീതളിമ കാര്യമായി ആസ്വദിക്കാത്തത് കൊണ്ടും ഡൗണ്‍ ടു എര്‍ത്ത്. ശബ്ദത്താലും രൂപത്താലും രാഷ്ട്രീയത്തിലെ ഓം പുരിയാണ് യെച്ചൂരി. സുര്‍ജിത്തിന് ശേഷം വ്യക്തിപ്രഭാവമുള്ള ഒരു പാര്‍ട്ടി സെക്രട്ടറിയുണ്ടായെന്ന് വലതുരാഷ്ട്രീയക്കാര് കരുതുന്നു. കമ്യൂണിസമല്ല സോഷ്യല്‍ ഡെമോക്രസിയാണ് സമകാലികയാഥാര്‍ത്ഥ്യമെന്ന് കൊടിയേരിയെ ഉദാഹരിക്കാതെ തന്നെ ബോധ്യമുണ്ട് യെച്ചൂരിക്ക്..” – മാധ്യമ പ്രവർത്തകൻ ഷാജഹാൻ കാളിയത്ത് എഴുതി. ഒരേസമയം ഒരു ഇടതുപക്ഷ സൈദ്ധാന്തികനും , ബുദ്ധിജീവിയും , കേമനായ പാർലിമെന്റേറിയനും , യുവജനത്ക്ക് മുന്നിലെ പൊളിറ്റിക്കല്‍ ഐക്കണും , അവരോടു സംവദിക്കാന്‍ ശേഷിയുള്ള ജനകീയ മുഖമുള്ളയാളും , കേമനായ സംഘാടകനും , ദേശീയ രാഷ്ട്രീയത്തില്‍ എല്ലാ പാര്‍ട്ടികളിലും സൌഹൃദത്തിന്റെ സമ്പന്നത സ്വന്തമായുള്ളവനുമാണ് യെച്ചൂരിയെന്ന് സാമൂഹ്യ പ്രവർത്തകൻ അഡ്വ ജഹാംഗീർ അഭിപ്രായപ്പെടുന്നു. സിപിഎം പോളിറ്റ് ബ്യൂറോയിൽ അദ്ദേഹത്തോളം പ്രഭാവമുള്ള മറ്റാരുമില്ലെന്നും രാഹുലിന്റെ കൂടി ഇടതുപക്ഷമാവുന്നു ഇതെന്നും അദ്ദേഹം ചേർത്ത് പറയുന്നു.

Image result for sitaram yechuri

”ജനകീയത എന്നത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മോശമായ ഒന്നല്ല എന്ന് തിരിച്ചറിഞ്ഞ സി.പി.ഐ.എം നേതാവ് എന്നതാണ് സീതാറാമിന്റെ ഏറ്റവും വലിയ പ്രസക്തി. കേരളത്തിലെ പാര്‍ട്ടി വിഭാഗീയതയില്‍ ഇടപെടുമ്പോഴും പശ്ചിമബംഗാളില്‍ അവശേഷിക്കുന്ന നേതൃത്വവുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിലും മറ്റ് പാര്‍ട്ടികളുടെ നേതാക്കളുമായി തന്ത്രപരമായ സൗഹാര്‍ദ്ദം സൂക്ഷിക്കുന്നതിലുമെല്ലാം ഇത് സുവ്യക്തമാണ്” – ഡൂൾ ന്യൂസിലെ ലേഖനത്തിൽ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ എഴുതി.

Be the first to comment on "എല്ലാ സഖാക്കളുടെയും സഖാവ് – യെച്ചൂരിക്ക് അഭിവാദ്യമർപ്പിച്ച് പ്രതീക്ഷയോടെ"

Leave a comment

Your email address will not be published.


*