വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ. രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സി. പുറത്തുവിട്ടു. കേരളത്തിലെ ഒന്നുള്‍പ്പെടെ 24 വ്യാജ സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്.

.യു.ജി.സി. നിയമത്തിനു വിരുദ്ധമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 24 സ്വയംപ്രഖ്യാപിതവും അംഗീകാരമില്ലാത്തതുമായ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.ജി.സി.യുടെ അറിയിപ്പില്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ബിരുദം നല്‍കാന്‍ അവയ്ക്ക് അംഗീകാരമില്ലെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി ആസ്ഥാനമായുളള കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കോഷണൽ​ യൂണിവേഴ്സിറ്റി, എ ഡി ആർ, സെൻട്രിക് ജൂറിഡിക്കൽ യൂമിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ്, വിശ്വകർമ്മ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ, വരണസേയ സാൻസ്ക്രിറ്റ് വിശ്വവിദ്യാലയ എന്നിവയെ യു ജി സി ഈ​ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

കേരളത്തില്‍നിന്ന് ഒരു ‘സര്‍വകലാശാല’ യു.ജി.സി.യുടെ വ്യാജ സര്‍വകലാശാലാ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്‌. സെയ്ന്റ് ജോണ്‍സ് സര്‍വകലാശാല എന്നാണ് ഈ ‘വ്യാജന്റെ’ പേര്. കിഷനാട്ടം എന്ന സ്ഥലമാണ് ആസ്ഥാനമായി ഇവര്‍ കാണിച്ചിരിക്കുന്നത്.

പോണ്ടിച്ചേരി, അലിഗഡ്, ബിഹാർ, റൂർക്കേല, ഒഡിഷ, കാൺപൂർ, പ്രതാപ്ഗഞ്ച്, മഥുര, കാൺപൂർ, നാഗ്പൂർ, കർണാടകം എന്നിവിടങ്ങളിൽ ഓരോ സ്ഥാപനങ്ങളും അലഹബാദിൽ രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിശദമായ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. www.ugc.ac.in എന്ന വിലാസത്തിലെ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.

Be the first to comment on "വിദ്യാര്‍ത്ഥികള്‍ ജാഗ്രതൈ. രാജ്യത്ത് 24 വ്യാജ സര്‍വകലാശാലകള്‍"

Leave a comment

Your email address will not be published.


*