മാധ്യമപ്രവർത്തകന് ആർഎസ്എസ് മർദ്ദനം: കേസ് ദുർബലമാക്കാൻ പോലീസ് നീക്കം

ആർ.എസ്​.എസ്​ പ്രകടനത്തിലെ അക്രമം കാമറയിൽ പകർത്തുന്നതിനിടെ ആർഎസ്എസ് പ്രവർത്തകരാൽ ക്രൂരമായി മർദ്ദനമേറ്റ ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദ്​ സനീന് ഐക്യദാർഢ്യവുമായി മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരും. ആർ.എസ്​.എസ്​ മലപ്പുറം സംഘ്​ ജില്ല കാര്യാലയത്തിന്​ നേരെ ബുധനാഴ്​ച അർധരാത്രി അജ്ഞാതർ ഗുണ്ട്​ എറിഞ്ഞുവെന്നാ​േരാപിച്ച്​ നടത്തിയ പ്രകടനത്തിനിടെയാണ് ഫുആദിന് മർദ്ദനമേൽക്കുന്നത്. പ്രകടനത്തിനിടെ യുവാവിനെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിക്കുന്നത് ഫുആദ് കാമറയിൽ പകർത്തുകയായിരുന്നു. ഫുആദിനെ ചവിട്ടിയ അക്രമികൾ ​മൊബൈൽ പിടിച്ചുവാങ്ങി കൊണ്ടുപോയി. പൊലീസ്​ എത്തിയാണ്​ ഇവരെ പിരിച്ചുവിട്ടത്​. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു​ ആർ.എസ്​.എസ്​ പ്രവർത്തകർ മുഴക്കിയത്.

കേസ്​ ദുർബലമാക്കാൻ പൊലീസ്​ നീക്കമുണ്ടെന്നും ആരോപണം ഉയരുന്നു. അക്രമം നടന്ന്​ മണിക്കൂറുകളോളം അക്രമം നടത്തിയവർ നഗരത്തിലുണ്ടായിട്ടും മാധ്യമ പ്രവർത്തകർ വിളിച്ച്​ പറഞ്ഞിട്ടും പോലീസ് പിടികൂടിയിരുന്നില്ല. സംഭവം നടന്ന്​ ഏറെ നേരം കഴിഞ്ഞ്​​ 1.30ഒാടെയാണ്​ പൊലീസ്​ മൊഴിയെടുക്കാനായി എത്തിയത്​. തെളിവുകൾ നശിപ്പിക്കാനായി ഫുആദിനെ കാണാൻ ആശുപത്രിയിൽ എത്തിയ മലപ്പുറം എസ്​.ഐ അക്രമികൾ പിടിച്ചുവാങ്ങി കൊണ്ടുപോയ ഫോൺ തിരികെ ഏൽപിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

അന്താരാഷ്ട്രതലത്തിൽ ലോക മാധ്യമ ദിനമായി ആചരിക്കുന്ന മെയ് മൂന്നിന് തന്നെ, ആർഎസ്എസ് വീണ്ടും മാധ്യമപ്രവർത്തകരോടുള്ള അസഹിഷ്ണുത വ്യക്തമാക്കിയിരിക്കുന്നുവെന്നും ഇതിനെതിരെ വ്യാപക ചെറുത്തുനിൽപ്പുകൾ അനിവാര്യമാണെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേർ അഭിപ്രായപ്പെട്ടു.

മലപ്പുറം പ്രസ്​ക്ലബിൽ കയറി മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ കർക്കശനടപടി സ്വീകരിക്കണമെന്ന്​ കേരള കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. പത്രപ്രവർത്തക യൂനിയ​​​െൻറ ജില്ലാ ആസ്​ഥാനങ്ങളാണ് പ്രസ്​ക്ലബുകൾ. മലപ്പുറം പ്രസ്​ക്ലബിൽ കയറി മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർക്കശനടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്​ഥാന പ്രസിഡൻറ്​ കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ ആവശ്യപ്പെട്ടു.

ആർ എസ്‌ എസുകാർ മലപ്പുറം പ്രസക്ലബിൽ അതിക്രമിച്ച് കടന്ന് മാധ്യമ പ്രവർത്തകനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് KUWJയും KNEF ഉം സംയുക്തമായി മലപ്പുറത്ത് പ്രകടനം നടത്തി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, ആര്‍.എസ്.എസ് ഭീകരതക്കെതിരെ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു വിവിധയിടങ്ങളിൽ വ്യത്യസ്‌ത കൂട്ടായ്മകളും സംഘടനകളും പ്രതിഷേധ സായാഹ്നങ്ങൾ സംഘടിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന ഫുആദിനെ മുസ്​ലിം ലീഗ്​ നേതാക്കളായ കെ.പി.എ. മജീദ്​, പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ തുടങ്ങിയവർ സന്ദർശിച്ചു.

Be the first to comment on "മാധ്യമപ്രവർത്തകന് ആർഎസ്എസ് മർദ്ദനം: കേസ് ദുർബലമാക്കാൻ പോലീസ് നീക്കം"

Leave a comment

Your email address will not be published.


*