തുടരുന്ന സംഘപരിവാർ ഘർവാപസി പീഡനങ്ങൾ. ഒത്താശകളുമായി ഇടതുഭരണകൂടവും

നിഷ തൈക്കലൂർ

കേരളത്തിലെ ഇടതു ഭരണകൂടത്തിന്റെ ഒത്താശയിൽ നടക്കുന്ന സംഘപരിവാറിന്റെ മറ്റൊരു ഘർവാപ്പസി സ്ത്രീപീഡന വാർത്തകൂടി പുറത്തുവരുന്നു. തൃപ്പുണിത്തുറ ഘർവാപ്പസി പീഡനപരമ്പരയുടെ തുടർച്ചതന്നെ ആയി മനസ്സിലാക്കാവുന്ന കേസിൽ മാസങ്ങളോളം രഹസ്യ കേന്ദ്രത്തിൽ വച്ചുള്ള കഠിനപീഡനവും അമൃതാനന്ദമയിയുടെ കൊച്ചിയിലെ അമൃത ഹോസ്പിറ്റലിന്റെ സഹായത്തോടെയുള്ള മാനസികരോഗിയെന്ന സർട്ടിഫിക്കറ്റുണ്ടാക്കലും അതുകാണിച്ച് കേരള ഹൈക്കോടതിയുടെ സഹായത്തോടെയുള്ള തടവും പീഡനവും, കൊലപാതക ഭീഷണിയും എല്ലാമുണ്ട്.., വീണ്ടും.

നേരത്തെ തൃശ്ശൂരിൽ മായന്നൂരിൽ തടവിൽ പാര്‍പ്പിച്ച സമയത്ത് 22 വയസ്സുള്ള യുവതി, ഡിജിപിക്കും തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർക്കും മുഖ്യമന്ത്രിക്കും രേഖാമൂലം വിശദമായ പരാതി സ്വന്തം കൈപ്പടയിൽ എഴുതിയിരുന്നു. എന്നാൽ കേസെടുക്കാനോ നടപടികളെടുക്കാനോ നിൽക്കാതെ മുഖ്യമന്ത്രി ഈ പരാതി മൂടിവച്ച് ആർക്കാണ് ഒത്താശ ചെയ്തതെന്ന ചോദ്യം പ്രധാനമാകുന്നത്, സമാനമായ മറ്റു ഘർവാപ്പസി പീഡന കേസുകളില്‍ പീഡനത്തിനിരയായവർ തടവിൽ വച്ച് രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കയച്ച കത്തുകൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യം കൂടി ചോദിക്കുമ്പോഴാണ്. ഹാദിയ താൻ നേരിടുന്ന പീഡനം വിവരിച്ച് മുഖ്യമന്ത്രിക്ക് സഹായം അഭ്യർത്ഥിച്ചു കത്തെഴുതിയിരുന്നു. ഹാദിയകേസിൽ ഉടനീളം കേരള ഗവണ്മെന്റ് അഭിഭാഷകന്റെ നിലപാട് ഹാദിയക്കെതിരായിരുന്നു, അഥവാ സംഘ്പരിവാറിനനുകൂലമായിരുന്നു.

തൃപ്പൂണിത്തുറ ഘർവാപ്പസി കേസിൽ ഘർവാപ്പസി പീഡകർക്കു അനുകൂലവും അവിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾക്ക് എതിരേയുമാണ് കേരള ഗവൺമെൻറ് അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തത്. കേസിൽ മനോജ് ഗുരുജി അടക്കമുള്ള പീഡകർക്ക് ജാമ്യം ലഭിച്ചത് ഗവൺമെന്റ് അഭിഭാഷകന്റെ ഈ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു.

Be the first to comment on "തുടരുന്ന സംഘപരിവാർ ഘർവാപസി പീഡനങ്ങൾ. ഒത്താശകളുമായി ഇടതുഭരണകൂടവും"

Leave a comment

Your email address will not be published.


*