മികച്ച കാർട്ടൂണിസ്റ്റെന്ന് നരേന്ദ്രമോദി വിശേഷിപ്പിച്ചയാളുടെ കാർട്ടൂണുകൾ കാണാം

മംഗലാപുരത്ത് താൻ   ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നത് വരച്ചു ട്വിറ്ററിൽ ഷെയർ ചെയ്‌ത കാർട്ടൂണിസ്റ്റ് ക്ഷിതിജി ബാജ്‌പായിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത് ഏറെ മികച്ച കഴിവുകളുള്ള കാർട്ടൂണിസ്റ്റ് എന്നാണ്. തന്റെ ചിത്രം വരച്ചയാൾക്ക് നന്ദി പറഞ്ഞു പ്രത്യേകം ട്വീറ്റ് ചെയ്യുകയായിരുന്നു മോദി.

ഇനി ഏറെ കഴിവുകളുള്ള കാർട്ടൂണിസ്റ്റ് എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി വിശേഷിപ്പിച്ച  ക്ഷിതിജി ബാജ്‌പായി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്ത കാർട്ടൂണുകൾ കാണാം.  മുസ്‌ലിം വിരുദ്ധത , സ്ത്രീ വിരുദ്ധത , അശ്ലീല ചുവകൾ , വ്യക്‌തിഹത്യകൾ , നുണകൾ , എന്നിങ്ങനെ എല്ലാതരം സാമൂഹ്യ ശല്യങ്ങളുടെയും പ്രചാരകനാവുകയാണ് ഈ കാർട്ടൂണിസ്റ്റ് തന്റെ കാർട്ടൂണുകളിലൂടെ.  സംഘ് പരിവാർ പ്രചാരകൻ നരേന്ദ്രമോദി ഇയാളെ പുകഴ്ത്തുന്നതിൽ അതിശയമൊന്നുമില്ല. എന്നാൽ ഒരു രാജ്യത്തിൻറെ പ്രധനമന്ത്രി തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു വിദ്വേഷപ്രചാരകന് നന്ദി പറയുന്നത് ഏറെ ഗൗരവപരമായ ഒന്നാണ്.

വിശദീകരണങ്ങൾ ആവശ്യമില്ലാത്ത വിധം വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇയാളെന്നു മനസിലാക്കാം ഈ കാർട്ടൂണുകളിലൂടെ

മുസ്‌ലിം വിരുദ്ധത

 

സ്ത്രീ വിരുദ്ധത

 

Be the first to comment on "മികച്ച കാർട്ടൂണിസ്റ്റെന്ന് നരേന്ദ്രമോദി വിശേഷിപ്പിച്ചയാളുടെ കാർട്ടൂണുകൾ കാണാം"

Leave a comment

Your email address will not be published.


*