‘ജാമിഅ മില്ലിയ പാകിസ്ഥാന്റേത്.. ഹിന്ദുക്കൾക്ക് സുരക്ഷയില്ല..’ വിഷലിപ്‌തമായ മുദ്രാവാക്യങ്ങളുമായി എബിവിപി

അലീഗഢ് മുസ്‌ലിം സർവകലാശാലക്ക് നേരെയും വിദ്യാർത്ഥികൾക്ക് നേരെയും തീവ്രഹിന്ദുത്വ സംഘങ്ങൾ തുടരുന്ന വിദ്വേഷ പ്രചാരണത്തിനും ആക്രമണത്തിനും മദ്ധ്യേ , ജാമിഅ മില്ലിയ ഇസ്ലാമിയക്കെതിരെയും അവിടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും വംശീയവും വിദ്വേഷജനകവുമായ മുദ്രാവാക്യങ്ങളുമായി എബിവിപി റാലി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ഒരുകൂട്ടം എബിവിപി പ്രവർത്തകർ ജാമിഅഃയുടെ പ്രധാന ഗേറ്റിനു മുൻവശം ഒത്തുചേർന്ന് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത്.

”ജിന്നയെ സ്‌നേഹിക്കുന്നവർ ഇന്ത്യ വിടുക , ജാമിഅ പാക്കിസ്ഥാന്റെ ഐഐടിയോ? , ഹിന്ദുക്കളെ ഭീകരരാക്കുന്നത് നിർത്തുക , വന്ദേ മാതരം” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് എബിവിപി പ്രവർത്തകർ വിളിച്ചത്. എബിവിപി റാലിക്കെതിരെ ജാമിഅ മില്ലിയയിലെ വിദ്യാർഥികൾ ഒത്തുചേരുകയും വർഗീയസംഘങ്ങളെ സർവകലാശാലയിലേക്ക് അടുപ്പിക്കുകയില്ലെന്നും പ്രഖ്യാപിക്കുകയുണ്ടായി

Be the first to comment on "‘ജാമിഅ മില്ലിയ പാകിസ്ഥാന്റേത്.. ഹിന്ദുക്കൾക്ക് സുരക്ഷയില്ല..’ വിഷലിപ്‌തമായ മുദ്രാവാക്യങ്ങളുമായി എബിവിപി"

Leave a comment

Your email address will not be published.


*