നീറ്റ്‌ പരീക്ഷ: ബ്രാ അഴിപ്പിച്ചു. അധ്യാപകന്റെ തുറിച്ചുനോട്ടവും. വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി

Image for representation only

നീറ്റ്‌ പരീക്ഷയ്ക്കായി പാലക്കാട് കൊപ്പം ലയൺസ് സ്‌കൂളിൽ എത്തിയ വിദ്യാർത്ഥിനിക്ക് നേരിടേണ്ടിവന്നത് അപമാനകരമായ അനുഭവങ്ങൾ. പരീക്ഷാഹാളിൽ മെറ്റൽ അനുവന്ദനീയമല്ല എന്ന കാരണത്താൽ ബ്രാ ( ബ്രായുടെ ഹുക്ക് മെറ്റലായിരുന്നു ) അഴിപ്പിച്ചാണ് വിദ്യാർത്ഥിനിയെ പരീക്ഷാഹാളിലേക്ക് കയറ്റിയത്. ഒപ്പം പരീക്ഷയിലുടനീളം ഇൻവിജിലേറ്റർ ആയ അധ്യാപകന്റെ തുറിച്ചുനോട്ടവും ഉണ്ടായിരുന്നതായി വിദ്യാർത്ഥിനി പറയുന്നു. വിഷയത്തിൽ പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് വിദ്യാർത്ഥിനി.

അധ്യാപകന്റെ തുറിച്ചുനോട്ടം കാരണം ചോദ്യപേപ്പർ കൊണ്ട് മാറിന്റെ മുകൾഭാഗം വിദ്യാർത്ഥിനിക്ക് ഇടയ്ക്കിടെ മറക്കേണ്ടിവന്നുവെന്നു ബന്ധു ആസിയ ഷാഫി ദി ന്യൂസ് മിനുറ്റിനോട് പറഞ്ഞു.

‘ നീറ്റ്‌ പരീക്ഷക്കായുള്ള ഡ്രസ്സ് കോഡ് അനുസരിച്ചാണ് അവൾ വസ്ത്രം ധരിച്ചത്. ഹാഫ് സ്ലീവ് വസ്ത്രം ധരിച്ച അവൾ ഷാൾ ധരിച്ചിരുന്നില്ല. ബ്രാ അഴിപ്പിക്കുക എന്നത് തന്നെ അവൾക്ക് ഏറെ പ്രയാസകരമായ അനുഭവമായിരുന്നു. ഒപ്പം അധ്യാപകന്റെ തുറിച്ചുനോട്ടവും കൂടിയായപ്പോൾ അത് ആ വിദ്യാർത്ഥിനിയോടുള്ള അവഹേളനവും അപമാനിക്കലുമായി. ‘ ആസിയ ഷാഫി പറയുന്നു.

ഇതേ സെന്ററിൽ നിന്ന് ഇരുപത്തഞ്ചോളം വിദ്യാർഥിനികൾക്ക് സമാന അനുഭവം ഉണ്ടായതായും ആസിയ പറയുന്നു.

വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ സെക്ഷൻ 509 പ്രകാരം കേസെടുത്തു.

Be the first to comment on "നീറ്റ്‌ പരീക്ഷ: ബ്രാ അഴിപ്പിച്ചു. അധ്യാപകന്റെ തുറിച്ചുനോട്ടവും. വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി"

Leave a comment

Your email address will not be published.


*