ട്രംപിനെ ട്രോളി ആയത്തുല്ല ഖാംനഈ. ഇറാൻ പരമോന്നത നേതാവിന്റെ ഇൻസ്റ്റാഗ്രാം ചിത്രം വൈറലാവുന്നു

ഇറാൻ ആണവകരാറിൽ നിന്ന്​ പിൻമാറിയതിന്​ പിന്നാലെ യു.എസ്​ പ്രസിഡൻറ്​ ​ ട്രംപിനെ പരിഹസിച്ച്​ ഇറാന്റെ പരമോന്ന ആത്മീയ നേതാവ്​ ആയത്തുല്ല ഖാംനഈ. മൈക്കിൾ വൂൾഫി​​ന്റെ ​ഫയർ ആൻറ്​ ഫൂരി എന്ന പുസ്തകത്തിന്റെ പേർഷ്യൻ പതിപ്പ് വായിക്കുന്ന ചിത്രം ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ ഖാംനഈ ട്രംപിനെ ട്രോളിയത്​​.

ട്രംപിന്റെ ഭരണകാലത്തെയും ഒരു വർഷത്തെ വൈറ്റ് ഹൗസ്​ ജീവിതത്തെയും ആസ്​പദമാക്കി രചിച്ച വൂൾഫിൻറെ ഈ കൃതി ട്രംപിനെ നിശിതമായി വിമർശിക്കുന്ന ഒന്നാണ്. ഏറെ ശ്രദ്ധിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്‌ത പുസ്തകത്തിൽ ട്രംപിന് മാനസികമായ അസ്വസ്ഥതകൾ ഉണ്ടെന്നു വരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. അസംബന്ധമെന്നാണ്​ പുസ്​തകത്തെ ട്രംപ്​ വിശേഷിപ്പിച്ചത്​.

പുസ്‌തകം വായിക്കുന്ന ഖാംനഈയുടെ ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. തെഹ്‌റാൻ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് ഖാം‌നഇ പുസ്‌തകം വായിക്കുന്ന ചിത്രമാണ് ഇസ്നറ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റ് ചെയ്‌തത്‌. ഇറാന്റെ പരമോന്നത നേതാവും മുൻ പ്രസിഡണ്ടുമാണ് ആയത്തുല്ല അലി ഖാംനഈ.

അതേ സമയം , ആണവകരാറിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് , ട്രംപിനെ രൂക്ഷമായി വിമർശിച്ച്​ ഇറാനിലെ രാഷ്​ട്രീയ നേതൃത്വം രംഗത്തെത്തി.

Be the first to comment on "ട്രംപിനെ ട്രോളി ആയത്തുല്ല ഖാംനഈ. ഇറാൻ പരമോന്നത നേതാവിന്റെ ഇൻസ്റ്റാഗ്രാം ചിത്രം വൈറലാവുന്നു"

Leave a comment

Your email address will not be published.


*