ജറുസലേമിൽ യുഎസ് എംബസി: ഗാസയിൽ പ്രതിഷേധം. 47 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു

A Palestinian woman covers her face as smoke billows around her during clashes with Israeli forces

ജറുസലേമില്‍ ഇസ്രായേല്‍ എംബസി തുറക്കാനുള്ള യുഎസ് നീക്കത്തിനെതിരായ ഫലസ്‌തീൻ പ്രതിഷേധത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്. 47 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. ഗാസ – ഇസ്രായേൽ അതിർത്തിയിൽ സംഘർഷം തുടരുകയാണ്

യുഎസ് നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഗാസയിൽ നിന്നുണ്ടാവുന്നത്. പ്രതിഷേധങ്ങളിൽ പങ്കെടുത്ത അമ്പതിലധികം പേരെ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇസ്രായേൽ സൈന്യം വധിച്ചു.

അതേ സമയം , എംബസി തുറക്കാനുള്ള ചടങ്ങ് ഇസ്രായേലും യുഎസും ആർഭാടപൂർവം സംഘടിപ്പിക്കുന്നുണ്ടെങ്കിലും യൂറോപ്യൻ യൂണിയൻ , അറബ് ലീഗ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും ഭൂരിപക്ഷം രാജ്യങ്ങളും പരിപാടി ബഹിഷ്കരിച്ചു.

Be the first to comment on "ജറുസലേമിൽ യുഎസ് എംബസി: ഗാസയിൽ പ്രതിഷേധം. 47 ഫലസ്‌തീനികൾ കൊല്ലപ്പെട്ടു"

Leave a comment

Your email address will not be published.


*