സി.പി.ഐ.എമ്മുകാരായ ദമ്പതികളെ തീകൊളുത്തിക്കൊന്നു. ബംഗാളിൽ തൃണമൂൽ ഭീകരതയെന്ന് സിപിഎം

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടു. ഞായറാഴ്ച്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കവെ വീടിന് അക്രമികള്‍ തീയിടുകയായിരുന്നു. . ഷിബു, ഉഷ ദാസ് ദമ്പതികളാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.

ബംഗാളിൽ തെരഞ്ഞെടുപ്പ്​ കമ്മീഷനുണ്ടോ എന്ന്​ സംശയമാണെന്നും ഭരിക്കുന്ന പാർട്ടിയുടെ നേതാവ്​ തന്നെ അക്രമങ്ങൾക്ക്​ നേതൃത്വം നൽകുകയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേ സമയം , പശ്ചിമ ബംഗാൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ വ്യാപക അക്രമങ്ങൾക്ക്​ അരങ്ങായിരിക്കുകയാണ്​. സ്വതന്ത്ര സ്​ഥാനാർഥിയടക്കം ആറുപേരാണ്​ ഇതുവ​െര കൊല്ല​െപ്പട്ടത്​.

Be the first to comment on "സി.പി.ഐ.എമ്മുകാരായ ദമ്പതികളെ തീകൊളുത്തിക്കൊന്നു. ബംഗാളിൽ തൃണമൂൽ ഭീകരതയെന്ന് സിപിഎം"

Leave a comment

Your email address will not be published.


*