‘മോദിക്കെതിരെ മത്സരിക്കും. 2019 ൽ മുസ്‌ലിം സ്‌ത്രീ പ്രധാനമന്ത്രിയാവും.’ രാഷ്ട്രീയപാർട്ടിയുമായി ജസ്റ്റിസ് കർണൻ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ശ്രദ്ധേയനായ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ ‘ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി കര്‍ണന്‍ പ്രഖ്യാപിച്ചു. ജയിലില്‍ നിന്ന് മോചിതനായി അഞ്ചുമാസം പിന്നിടുന്ന വേളയിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്ത്രീകളെ മാത്രം സ്ഥാനാർഥികളാക്കി തന്‍റെ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ഇല്ലാതാക്കുകകയാണ് പാർട്ടിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ താന്‍ തന്നെ മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി അധികാരത്തിലേറിയാല്‍ 2019-20 കാലയളവില്‍ ഒരു മുസ്‌ലിം സ്ത്രീയെ പ്രധാനമന്ത്രിയാക്കുമെന്നും കര്‍ണന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടുള്ള ഓരോ വർഷങ്ങളിൽ ദലിത് സമുദായത്തിൽ നിന്നും അപ്പർ കാസ്റ്റ് കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള സ്‌ത്രീകളെ പ്രധാനമന്ത്രിയാക്കുമെന്നും കർണൻ പറയുന്നു.
ഭരണത്തിലിരിക്കുന്ന ഓരോ വര്‍ഷവും ഓരോ പ്രധാമന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

 

Be the first to comment on "‘മോദിക്കെതിരെ മത്സരിക്കും. 2019 ൽ മുസ്‌ലിം സ്‌ത്രീ പ്രധാനമന്ത്രിയാവും.’ രാഷ്ട്രീയപാർട്ടിയുമായി ജസ്റ്റിസ് കർണൻ"

Leave a comment

Your email address will not be published.


*