സൗത്ത് ഏഷ്യ: മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് ക്ലാസുകൾ നഷ്‌ടമാവുന്നു

af.mil/Benjamin Gonsier

സൗത്ത് ഏഷ്യയിലെ മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് സ്‌കൂൾ ക്ലാസുകൾ നഷ്‌ടമാവുന്നെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച്ച യൂണിസെഫും വാട്ടർ എയ്‌ഡും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ശൗചാലയങ്ങളുടെയോ പാഡുകളുടെയോ അഭാവം കാരണം വിദ്യാർത്ഥിനികൾ നേരിടുന്ന പ്രയാസങ്ങളെ കുറിച്ചുള്ള പൂർണമായ പഠനമുള്ളത്.

25 വിദ്യാർഥിനികൾക്ക് ഒരു ശൗചാലയം എന്ന ലോകാര്യോഗ സംഘടനയുടെ മാനദണ്ഡം സൗത്ത് ഏഷ്യയിലെ മിക്ക രാജ്യങ്ങളും പാലിക്കുന്നിലെന്നു പഠനത്തിൽ പറയുന്നു. നേപ്പാളിലെ ഒരു ജില്ലയിൽ 170 വിദ്യാർഥിനികൾക്ക് ഒരു ശൗചാലയം എന്നതാണ് അവസ്ഥയെന്നും ഇത് ഏറെ അപകടകരവും ഗൗരവമുള്ളതാണെന്നും റിപ്പോർട് കണ്ടെത്തുന്നുണ്ട്

ഇന്ത്യയിൽ 2016 ലെ കണക്കുകൾ അനുസരിച്ച് 61.9 % സ്‌കൂളുകളിൽ വിദ്യാർഥിനികൾക്ക് പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടെന്നു പഠനത്തിൽ കാണാം

വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെയാണ് ഈ സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കുന്നതിലൂടെ ഗവണ്മെന്റ്- ഗവൺമെന്റിതര സ്ഥാപനങ്ങൾ ഹനിക്കുന്നതെന്നു വാട്ടർ എയ്ഡ് ചീഫ് എക്സിക്ക്യൂട്ടീവ് ടിം വെയിൻറൈറ്റ് പറഞ്ഞു.

ആർത്തവകാലത്തെ കുറിച്ചുള്ള വിദ്യാഭ്യാസവും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ വളരെ കുറവാണെന്നു കണ്ടെത്തുന്ന റിപ്പോർട് ശ്രീലങ്കയിലെ മൂന്നിൽ രണ്ട് വിദ്യാർത്ഥിനികൾക്കും ആർത്തവം തുടങ്ങുന്നതിനു മുമ്പ് വ്യക്തമായ വിവരം ഇതിനെ കുറിച്ച് അറിയാത്തവരാണെന്നു പറയുന്നു.

അതേ സമയം , ആർത്തവകാലത്ത് വിദ്യാർത്ഥിനികൾ നേരിടുന്ന സാമൂഹ്യ വിവേചനം മാറ്റങ്ങളില്ലാതെ തുടരുകയാണെന്നും പഠനത്തിൽ പറയുന്നു.

 

Be the first to comment on "സൗത്ത് ഏഷ്യ: മൂന്നിലൊന്ന് വിദ്യാർഥിനികൾക്ക് ആർത്തവകാലത്ത് ക്ലാസുകൾ നഷ്‌ടമാവുന്നു"

Leave a comment

Your email address will not be published.


*