വടയമ്പാടി ജാതിമതിൽ. സമരക്കാർക്ക് സമൻസ്. ആർഎസ്എസ് അക്രമണത്തിനെതിരെ കേസെടുക്കാതെ പോലീസ്

വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട ദലിത് ആക്ടിവിസ്റ്റുകളുൾപ്പടെയുള്ള നൂറിലധികം പേർക്ക് സമൻസ്. മെയ് 28 ന് കോലഞ്ചേരി കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. വടയമ്പാടി സമരത്തിൽ പങ്കെടുത്തതിന്റെ കേസിന് റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെ അടക്കം പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് ഇന്നാണ് സമരപ്രവർത്തകർക്ക് ലഭിച്ചത്.

” സന്തോഷായി… ഇപ്പൊ വടയമ്പാടിയിൽ ആത്മാഭിമാന കൺവെൻഷൻ നടത്തിയ ദലിതരെ , പിണറായി പോലീസ് അറസ്റ്റ് ചെയ്ത് തുറങ്കിൽ അടച്ചതിനെ പറ്റി പറഞ്ഞു നാവു വായിൽ ഇട്ടതെ ഉള്ളു. പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു.. നാളെ CC219 /18 കേസ് വിളിക്കുവാണ്. ജാമ്യം എടുക്കാൻ അറസ്റ്റിൽ ആയ നൂറു പേരിലധികം വരുന്ന സമരത്തിൽ പങ്കെടുത്തവർ എല്ലാരും എത്തണം എന്നും. നമ്മളെ തെറി വിളിച്ചു മുദ്രാവാക്യം വിളിച്ച ആർഎസ്എസുകാർക്കൊന്നും ഒരു കേസും പോലീസ് ചാർത്തി കൊടുത്തില്ല. ഹൌ ബ്യുട്ടീഫുൾ ഭരണം അല്ലെ ? കൊടുക്ക് ഒന്നുടെ പോയി വോട്ട് ചെയ്ത് കൊടുക്ക്.. എന്നിട്ട് ജയിപ്പിക്കു..ദളിതരെ ഒക്കെ തല്ലി കൊന്നു കളയട്ടെ ” ദലിത് ആക്ടിവിസ്റ്റ് ധന്യ മാധവ് ഫേസ്ബുക്കിലെഴുതി.

“വടയമ്പാടി ജാതിമതിൽ / അറസ്റ്റു ചെയ്യപ്പെട്ട മുപ്പതു പേർക്ക് (ഞാനുൾപ്പെടെ ) സമൻസ്, നാളെ കോലഞ്ചേരികോടതിയിൽ ഹാജരാവാൻ ആണ് ഉത്തരവ്.. ജാതിക്കുളം കേസിൽ മറ്റന്നാൾ, വർക്കല സ്റ്റേഷനിലും ഹാജരാകാൻ നിർദ്ദേശമുണ്ട്.. നെഞ്ചിൽ തൊട്ടുച്ചത്തിൽ വിളിക്കാൻ ഉള്ളിൽ നിന്നൊരു ജയ് ഭീം മാത്രം!!” വിനീതാ വിജയൻ എഴുതി.

” നോർത്ത് പോലീസ് സ്റ്റേഷനിൽ നിന്നും വിളി വന്നിട്ടുണ്ട്. CC 219/18 കേസ് – വടയമ്പാടി ജാതി മതിൽ വിരുദ്ധ കൺവെൻഷൻ/സമരം – ലെ 21ന്നാം പ്രതിയാണ്. നൂറോളം പ്രതികളുണ്ട് എന്ന്. ഒരു സമൻസോ ഒന്നും ഇതുവരെയും നൽകാതെ ലീഗൽ എയ്ഡ് സ്വീകരിക്കാൻ പോലുമുള്ള സമയം നൽകാതെ ഈ അവധി ദിവസം പോലീസ് ഞങ്ങളെ നാളെ കോടതിയിൽ ഹാജരാകണമെന്ന് വിളിച്ചിരിക്കുകയാണ്. എന്നാലതേ സമയം സമരത്തെ തകർക്കാൻ രംഗത്തെത്തിയ ആർക്കും ഇത്തരമൊരു ദുര്യോഗമില്ലതാനും.” ഷഫീഖ് പറയുന്നു.

Be the first to comment on "വടയമ്പാടി ജാതിമതിൽ. സമരക്കാർക്ക് സമൻസ്. ആർഎസ്എസ് അക്രമണത്തിനെതിരെ കേസെടുക്കാതെ പോലീസ്"

Leave a comment

Your email address will not be published.


*