സ്‌മൃതി പരുത്തിക്കാടിനും ആശ ജാവേദിനുമെതിരെ അസഭ്യവർഷവുമായി സിപിഎം സൈബർപ്പട

കോട്ടയത്ത് നടന്ന ദുരഭിമാനക്കൊലയെതുടര്‍ന്ന് പ്രതികരിച്ച മാധ്യമപ്രവർത്തകർക്ക് സിപിഎം സൈബർപ്പടയുടെ അസഭ്യവർഷം. മാതൃഭുമിയുടെ ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണം എന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന്റെ പരാമർശമാണ് സിപിഎം കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഒപ്പം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കെവിന്റെ ഭാര്യയോട് ചോദ്യം ചോദിച്ച മനോരമ ന്യൂസിലെ റിപ്പോർട്ടർ ആശാ ജാവേദിനുമെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്.

പോടീ,,പൊലയാടി മോളെ , പിണറായി രാജിവെക്കാൻ പറയാൻ നിനക്ക് എന്ത് യോഗ്യത… ഏതേലും ഒരു പോലീസ് ചെയ്ത തെറ്റിന് പിണറായി യുടെ നേർക്ക് കുതിര കയറാൻ ലേശം ഉളുപ്പ് ഇല്ലേ സ്‌മൃതി , ‘പരുത്തികുരു ആദ്യം ചെയ്യേണ്ടത് വിധേയത്വമുള്ള ആ ജോലി രാജി വെച്ചു സ്വന്തം കാലില് നില്ക്കുക എന്നുള്ളതാണ്’ , ഇന്നു മുതൽ തന്റെ അമ്മായി അപ്പനാവും ആഭ്യന്തര മന്ത്രി അല്ലെ … നാളെത്തെ ഇലക്ഷൻ റിസൾട്ട് കൂടി കണ്ടിട്ട് ബാക്കി പറയാം… എന്നിങ്ങനെ പോവുന്നു സ്‌മൃതിക്കെതിരായ തെറിവിളികൾ

“വാർത്തയുണ്ടാക്കാൻ വേണ്ടി സ്വന്തം അസ്തിത്വം പോലും മാധ്യമ മുതലാളിക്ക് പണയം വെച്ച അടിമ , നായിന്റെ മോൾ , ഈ മാധ്യമ @#&*^^$%^&കളെ നിയന്ത്രിക്കാൻ ഇവിടെ ഒരു സംവിധാനവും ഇല്ലേ , സങ്കരയിനത്തിൽ പെട്ട മാധ്യമ പൊലയാടി.. ” എന്നിങ്ങനെ ആശ ജാവേദിനുമെതിരെ അസഭ്യവർഷം തുടരുകയാണ്.

ഡിവൈഎഫ്ഐ , സിപിഎം കമ്മിറ്റി , മെമ്പർമാർ എന്നൊക്കെ സ്വയം അവകാശപ്പെടുന്ന പ്രൊഫൈലുകളിൽ നിന്നാണ് തെറിവിളികൾ ഭൂരിഭാഗവും.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കേണ്ട മിനിമം മര്യാദ, ധാര്‍മികത, ഔചിത്യം എന്നിവയെക്കുറിച്ചുള്ള താങ്കളുടെ…

Posted by KA Shaji on 30 मे 2018

Be the first to comment on "സ്‌മൃതി പരുത്തിക്കാടിനും ആശ ജാവേദിനുമെതിരെ അസഭ്യവർഷവുമായി സിപിഎം സൈബർപ്പട"

Leave a comment

Your email address will not be published.


*