https://maktoobmedia.com/

60 ശതമാനം പെൺകുട്ടികൾക്കും ക്ലാസ് റൂമുകൾ സ്വപ്‌നങ്ങൾ മാത്രമാണ്. അഫ്‌ഗാനിൽ നിന്നും:

15-year old Zahra returned to Afghanistan from Pakistan two years ago. The family haven’t returned to their home village because of fighting in the areas. Zahra only completed Grade 1 at school before dropping out to help at home but she now attends accelerated learning classes in Jalalabad, eastern Afghanistan to try and catch up on some of her missed years.

അഫ്‌ഗാനിസ്ഥാനിൽ അറുപത് ശതമാനം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ഇപ്പോഴും അന്യമാണെന്നു റിപ്പോർട്ടുകൾ. യൂണിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് അഫ്‌ഗാനിസ്ഥാനിൽ ഏഴിനും പതിനേഴു വയസ്സിനും ഇടയിൽ പ്രായമുള്ള ആകെ 37 ലക്ഷം കുട്ടികൾ സ്‌കൂളുകളിൽ പോവാത്തവരാണെന്നു കണക്കുകളുള്ളത്

37 ലക്ഷത്തിൽ 27 ലക്ഷവും പെൺകുട്ടികളാണ്. കാണ്ഡഹാർ , ഹെൽമണ്ട് , സാബൂൾ , ഉറുസ്ഗ്യാൻ തുടങ്ങിയ മേഖലകളിൽ 85 ശതമാനത്തോളം കുട്ടികൾക്കും ക്ലാസ് റൂമുകൾ സ്വപ്‌നങ്ങൾ മാത്രമാണ്.

രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയും ദാരിദ്ര്യവുമാണ് കാരണങ്ങളെന്നു പഠനത്തിൽ പറയുന്നു. ശൈശവ വിവാഹം , അധ്യാപികമാരുടെ അഭാവം , സ്‌കൂളുകളിലെ സൗകര്യമില്ലായ്മ എന്നീ കാരണങ്ങളും പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ കാരണമാവുന്നു.

Be the first to comment on "60 ശതമാനം പെൺകുട്ടികൾക്കും ക്ലാസ് റൂമുകൾ സ്വപ്‌നങ്ങൾ മാത്രമാണ്. അഫ്‌ഗാനിൽ നിന്നും:"

Leave a comment

Your email address will not be published.


*