സൗഹൃദമില്ല. ഇസ്രയേലുമായി ഫ്രണ്ട്‌ലി ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌ത്‌ അർജന്റീന

ഇസ്രയേലുമായുള്ള സൗഹൃദ ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌തതായി അർജന്റീന ദേശീയ ഫുട്‍ബോൾ ടീം അറിയിച്ചു. ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഇസ്രായേലിനെതിരെ ലയണല്‍ മെസ്സിയും താരങ്ങളും കളിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നിരുന്നു.

” നത്തിങ് ഫ്രണ്ട്‌ലി “. അങ്ങനെയായിരുന്നു ഇസ്രയേലുമായി സൗഹൃദ ഫുട്‍ബോൾ മത്സരം കളിക്കാനൊരുങ്ങിയ അർജന്റീനയോട് ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരും സോഷ്യൽ മീഡിയയും ഒന്നിച്ച് പറഞ്ഞത്. ഫലസ്‌തീനെതിരെ സമാനതകളില്ലാത്ത ക്രൂരതകൾ തുടരുന്ന വംശീയരാഷ്ട്രത്തിനോട് ഫുട്‍ബോൾ ലോകത്തെ രാജാക്കൻമാരായ അർജന്റീന സൗഹൃദത്തിന് പോലും കളിക്കരുത് എന്ന ആവശ്യത്തെ അർജന്റീന കേൾക്കുകയായിരുന്നു.

ജൂൺ ഒമ്പതിന് ജറൂസലമിൽ ടെഡി സ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

നേരത്തെ സൗഹൃദ മത്സരത്തിനെതിരെ അർജന്റീനയിലെ ഫലസ്‌തീൻ അംബാസിഡർ ഹുസ്‌നി അബ്ദുൽ വാഹിദ് ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു.

ഇസ്രായേലിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകകപ്പിന് മുന്നോടിയായുള്ള അർജൻറീനയുടെ സന്നാഹ മത്സരത്തെ ഇസ്രായേല്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതായി അർജന്റീന സർക്കാർ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫിഫ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എന്നിവർക്ക് ഫലസ്‌തീൻ ഫുട്‌ബോള്‍ അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ ബിഡിഎസ് മൂവ്‌മെന്റ് (Boycott Divestment and Sanctions ) ” നത്തിങ് ഫ്രണ്ട്‌ലി “. എന്ന ഹാഷ്ടാഗിൽ സൗഹൃദമത്സരത്തിനെതിരെ കാമ്പയിൻ നടത്തിയത് ശ്രദ്ധേയമായിരുന്നു.

Be the first to comment on "സൗഹൃദമില്ല. ഇസ്രയേലുമായി ഫ്രണ്ട്‌ലി ഫുട്‍ബോൾ മത്സരം കാൻസൽ ചെയ്‌ത്‌ അർജന്റീന"

Leave a comment

Your email address will not be published.


*