ലോകകപ്പിന് മുമ്പേ സലാഹിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ

ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹുമായി പുതിയ ഏതെങ്കിലും ഒരു ക്ലബ്ബ് കാരാറിലെത്തുകയാണെങ്കിൽ അത് കേവലം ഒരു പ്രഫഷണൽ ഫുട്ബോളറും ക്ലബ്ബും തമ്മിലുള്ള കരാറായിരിക്കില്ല. മുൻപ് ബാഴ്‌സയിലേക്ക് നെയ്മർ വരുന്ന സമയത്തുള്ള ആ ഒരു ഹൈപ്പിനെക്കാൾ കൂടുതലാണ് നിലവിൽ സലാഹിന് മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും സലാഹിനെ സ്വന്തമാക്കുന്ന ക്ലബ്ബ് മികച്ചൊരു കളിക്കാരന്റെ സേവനം മാത്രമല്ല ലക്ഷ്യമാക്കുക എന്നതാണ് സത്യം.

ഈജിപ്തിലും അറബ് രാജ്യങ്ങളിലും കൂടാതെ ലോകമൊട്ടാകെ സലാഹിനുള്ള ആരാധക വൃന്ദത്തെക്കൂടി മാർക്കറ്റ് ചെയ്യുക എന്ന പരസ്യമായ ഒരു ലക്ഷ്യവും കൂടിയുണ്ട്.

ലോകകപ്പിൽ ഈജിപ്ത് വല്ല്യ മുന്നേറ്റം കാഴ്ചവെക്കാനുള്ള സാധ്യത വളരേ കുറവാണ്. സലാഹിന്റെ പരിക്ക് മറ്റൊരു വശത്തും.

അഥവാ സലാഹിന്റെ വ്യക്തിഗത മികവാൽ ലോകകപ്പിൽ ഈജിപ്ത് അത്ഭുതങ്ങൾ കാണിച്ചാൽ, സലാഹിന്റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയേ ഉള്ളൂ.

അതുകൊണ്ട് ലോകകപ്പിന് മുൻപ് തന്നെ കച്ചവടം തീരുമാനിച്ചുറപ്പിക്കാൻ വമ്പൻ ക്ലബ്ബുകൾ ശ്രമം തുടങ്ങിക്കഴിഞ്ഞു.

ലിവർപൂൾ സലാഹിനെ വിൽക്കും എന്ന് തന്നെയാണ് നിലവിലെ സാഹചര്യങ്ങൾ പറയുന്നത്. ക്ളോപ്പിന്റെ ഭാവി പ്ലാനുകളിൽ സലാഹില്ലാത്ത ഒരു ഫോർമേഷനാണ് പുതിയ ട്രാൻസ്ഫറുകൾ തെളിയിക്കുന്നത്.

നിലവിൽ ബാഴ്‌സലോണയുമായി സലാഹിനെ ബന്ധപ്പെടുത്തുന്ന വാർത്തകൾ പലതും പുറത്തുവന്നു കഴിഞ്ഞു. ഏറെക്കാലമായി ശ്രമിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാന് പകരമാണ് ബാഴ്‌സ സലാഹിനെ ലക്ഷ്യം വെക്കുന്നത്.

റിപ്പോര്‍ട്ട് – അദീബ് ഹസന്‍

Be the first to comment on "ലോകകപ്പിന് മുമ്പേ സലാഹിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ"

Leave a comment

Your email address will not be published.


*