ഐഎം വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ എന്ന കാൽപന്തുകളിയിലെ മാന്ത്രികൻ

PHOTOGRAPH BY ATUL LOKE/OUTLOOK ARCHIVES

ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും ശ്രദ്ധേയനായ താരമാണ്. ഐഎം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ എന്ന കാൽപന്തുകളിയിലെ മാന്ത്രികൻ.

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയ ഐഎം വിജയൻ

1992ൽ ഇന്ത്യൻ ദേശീയ ടീമിലെത്തിയ വിജയൻ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.

1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് കരസ്ഥമാക്കി

1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ.

1995 നവംബർ 25 മലയാളി ഫുട്ബോള്‍ പ്രേമിൾക്ക് മറക്കാനാവില്ല. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാല്‍പന്താരാധകര്‍ക്കുമുന്നില്‍ സിസേഴ്‌സ് കപ്പ് ഫൈനലില്‍ ഐ.എം വിജയന്റെ ആ മാന്ത്രികഗോൾ. ഇന്ത്യൻ ഫുട്‍ബോൾ ചരിത്രത്തിൽ ആ ബൈസിക്കിൾ കിക്കിനെ വെല്ലാൻ മറ്റൊരു ഗോളും പിറന്നിട്ടില്ല

” ബൈസിക്കിൾ കട്ടിന് ഒരു വലിയ പ്രത്യേകതയുണ്ട്. അതെന്താന്ന് വച്ചാൽ ഗോളിക്ക് ഒരു പിടിത്തവും കിട്ടില്ല. എവിടെയാണ് പോയിന്റ് ചെയ്യുകയെന്ന്. അത് തന്നെയാണ് ഇൗ ഗോളിന്റെ വിജയവും സൗന്ദര്യവും. അന്ന് സംഭവിച്ചതും അതാണ്. സിസേഴ്സ് കപ്പ് ഉറപ്പാക്കിയ സിസർ കട്ട് എന്നു വിശേഷിപ്പിക്കാറുണ്ട് ചിലർ.” ഐഎം വിജയൻ പറയുന്നു.

ഡിഫന്‍സിലും ആക്രമണനിരയിലും ഒരു പോലെ അനായാസം കളിയ്ക്കാന്‍ വിജയന് കഴിയും. വിജയന്റെ കഴിവ് കണ്ട ബംഗാളികള്‍ വിജയന് ചാര്‍ത്തിക്കൊടുത്ത ഒരു ഓമനപ്പേരുണ്ട്- കാലാഹരിണ്‍. കറുത്ത മാന്‍. കളിക്കളത്തില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു മാനിനെപ്പോലെ വേഗത്തിലുള്ള കുതിപ്പാണ് വിജയനെ ബംഗാളികളുടെ കറുത്തമാനാക്കിയത്.

പതിനെട്ടാം വയസിൽ കേരളാ പൊലീസിന്റെ ഫുട്ബോൾ ടീ‍മിൽ അംഗമായി. പൊലീസിൽ ജോലി നൽകാൻ വിജയനുവേണ്ടി കേരള സർക്കാർ ഔദ്യോഗിക നിയമങ്ങളിൽ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വർഷം കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാൻ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മിൽ‌സ് ഫഗ്വാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബുകളിൽ വിജയൻ കളിച്ചിട്ടുണ്ട്.

വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരൺ

10 – A Reminder | Aswin Krishna | Avenir Technology

The Legend ❤Beautifully narrated 😊Loved the natural way !!!

Aju Varghese यांनी वर पोस्ट केले 9 जून 2018

ചലച്ചിത്രരംഗത്തും വിജയൻ തിളങ്ങി. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു വിജയന്റെ ചലച്ചിത്രപ്രവേശം

2003-ൽ കായിക താരങ്ങൾക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്.

2015 ഓക്‌ടോബറിൽ കേന്ദ്ര സ്പോർട്സ് കൗൺസിൽ അംഗമായി

മലയാളികളുടെ അഭിമാന താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേർസി അണിയും.

Be the first to comment on "ഐഎം വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ എന്ന കാൽപന്തുകളിയിലെ മാന്ത്രികൻ"

Leave a comment

Your email address will not be published.


*