ജയ് ശ്രീറാം ഏറ്റുവിളിച്ചില്ല. മുസ്‌ലിം സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം

മൗലാനാ മസ്ഹറുൽ ഇസ്‌ലാം

ജയ് ശ്രീറാം വിളികൾ ഏറ്റുവിളിക്കാത്തതിന്റെ പേരിൽ രണ്ട് മുസ്‌ലിം പുരോഹിതർക്കുനേരെ റാഞ്ചിയിൽ ക്രൂരമായ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും മടങ്ങിവരുകയായിരുന്ന മൗലാനാ മസ്ഹറുൽ ഇസ്‌ലാം , സഹോദരൻ മൗലാനാ ഇമ്രാൻ എന്നിവരെയാണ് ഒരു സംഘം സംഘപരിവാർ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും രാത്രി 10 മണിയോടെ സ്‌കോർപിയോകളിലായി വന്ന ഇരുപതംഗ സംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മുസ്‌ലിം വിരുദ്ധമായ മുദ്രാവാക്യങ്ങളും അസഭ്യവര്ഷവുമായി കൊറേ നേരം. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും നിരസിച്ചതിനാൽ ലാത്തിവടികളും ഹോക്കി സ്റ്റിക്കുകളും കൊണ്ട് ക്രൂരമായി തല്ലുകയായിരുന്നു.

രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷമായി ബിജെപി ഭരിക്കുന്ന ജാർഖണ്ഡിൽ തീവ്രഹിന്ദുത്വവാദികളുടെ മുസ്‌ലിംകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്.

Be the first to comment on "ജയ് ശ്രീറാം ഏറ്റുവിളിച്ചില്ല. മുസ്‌ലിം സഹോദരങ്ങൾക്ക് ക്രൂരമർദ്ദനം"

Leave a comment

Your email address will not be published.


*