വീടിനായി സമരം ചെയ്‌തു. അപേക്ഷ നിരസിച്ച് സർക്കാർ. മലപ്പുറത്ത് യുവാവ് ജീവനൊടുക്കി

സ്വന്തമായി ഭൂമിയും വീടും വേണം എന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയ യുവാവ് സര്‍ക്കാരിന്‍റെ അവഗണനയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. മലപ്പുറം കണ്ടന്‍ചിനക്ക് സമീപം പീടികതിണ്ണയില്‍ കുടുംബത്തോടൊപ്പം താമസമാക്കിയിരുന്ന മുരളീധരന്‍(30) എന്ന യുവാവിനെയാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ദിവസങ്ങള്‍ക്കു മുമ്പ് തെന്നല പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ മഴയത്ത് കുട്ടികളുമായി മുരളി വീടിനു വേണ്ടി സമരം നടത്തിയിരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും തൊഴിലിനു വേണ്ടി കേരളത്തിലേയ്ക്ക് കുടിയേറിയവരാണ് മുരളിയുടെ കുടുംബം.

ഭവനനിര്‍മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന് ആവശ്യപ്പെട്ട് മുരളി നിരന്തരം അധികൃതരെ സമീപിച്ചിരുന്നു

തമിഴ്നാട് സ്വദേശിയാണ് മുരളീധരന്‍. 50 വര്‍ഷം മുമ്പ് തെന്നലയില്‍ എത്തിയതാണ് മുരളീധരന്‍റെ മാതാപിതാക്കള്‍. ആക്രി വില്‍പ്പനക്കാരനായ മുരളീധരനും ഭാര്യ മുത്തുലക്ഷ്മിയും നാലുമക്കളും പീടികതിണ്ണയിലാണ് താമസം.

ഭാര്യ പ്രസവിച്ചതിന്റെ എട്ടാം ദിവസമാണ് മുരളിയുടെ മരണം

കള്ളമ്മാരാണെന്ന് പറഞ്ഞ് പൊലീസ് നിരന്തരം ഉപദ്രവിക്കുകയും കുട്ടിയെ ആരൊക്കെയോ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് വീടു വേണം എന്ന ആവശ്യം ഉന്നയിച്ച് മുരളി പഞ്ചായത്തിനെ സമീപിച്ചത്.

‘ഇവര്‍ വീടും സ്ഥലവും തരാം എന്നു പറഞ്ഞിരുന്നു. ഇന്ന് തരാം നാളെ തരാം എന്ന് പറയാന്‍ ഇതെന്താ ലോട്ടറിയാണോ? ജനിച്ചതില്‍ പിന്നെ ഇതുവരെ ഇത്രയും സങ്കടപ്പെട്ടു ഞാന്‍ കരഞ്ഞിട്ടില്ല. ചാകേണ്ടി വന്നാലും എനിക്ക് സങ്കടമില്ല. എന്നാലെങ്കിലും വീട് കിട്ടുമെങ്കില്‍ ആയിക്കോട്ടെ’. കുത്തിയിരുപ്പ് സമരത്തിനിടെ മുരളി അവിടെ കൂടിനിന്ന ജനങ്ങളോട് പറഞ്ഞ വാക്കുകളാണിവയെന്ന് ഡൂൾന്യൂസ് റിപ്പോർട് ചെയ്യുന്നു.

 

Be the first to comment on "വീടിനായി സമരം ചെയ്‌തു. അപേക്ഷ നിരസിച്ച് സർക്കാർ. മലപ്പുറത്ത് യുവാവ് ജീവനൊടുക്കി"

Leave a comment

Your email address will not be published.


*