കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം , വയനാട് , പാലക്കാട് ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടവും മരണവും.
താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുൾ പൊട്ടലിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർ മരിച്ചു. അബ്ദുൽ സലീമിന്റെ മകൾ ദിൽന(9), സഹോദരൻ മുഹമ്മദ് ഷഹബാസ് (4), അയൽവാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകൻ ജാസിം, അബ്ദുറഹ്മാൻ എന്നിവരാണു മരിച്ചത്.
ഇവിടെ 8 പേരെ കാണാതായതായും വാർത്തകളുണ്ട് കരിഞ്ചോലയിൽ അഞ്ചു വീടുകൾ ഒലിച്ചു പോയി. പലരും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം.
കോഴിക്കോട് കക്കയം, കട്ടിപ്പാറ, പുല്ലൂരാംപാറ, ചമ്മൽ, എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി
Shaji K यांनी वर पोस्ट केले 13 जून 2018
മണ്ണിടിഞ്ഞതിനെ തുടർന്ന് വയനാട് ചുരത്തിലെ ഗതാഗതവും റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് താമരശ്ശേരി വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
കറിഞ്ചോലയിൽ ഉരുൾ പൊട്ടൽ
പൂനൂർ അങ്ങാടി यांनी वर पोस्ट केले 13 जून 2018
മലപ്പുറം എവടണ്ണയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളും കൃഷിയും ഒഴുകി പോയി.
വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗതം സ്തംഭിച്ചു
കൊടുവള്ളി നാഷണൽ ഹൈവയിൽ നിന്നുള്ള ദൃശ്യം
ചെർക്കന്റെ വീട് പുല്ലാളൂർ കാലിക്കറ്റ് यांनी वर पोस्ट केले 13 जून 2018
കണ്ണൂർ കൊട്ടിയൂർ-പാൽച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞ് വീണ് മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.
Be the first to comment on "മലബാറിൽ കനത്ത മഴ , ഉരുൾപൊട്ടൽ. കോഴിക്കോട് നാല് മരണം"