മൂന്നാം ക്ലാസ്സുകാരൻ ഫഹദിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസുകാരന് ജീവപര്യന്തം

കാസർകോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫഹദിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്​ ജീവപര്യന്തം. ആർ.എസ്​.എസ്​ പ്രവർത്തകനായ കല്യോട്ട്​ കണ്ണോത്ത്​ വിജയകുമാറിനെയാണ് ജില്ല അഡീഷനൽ സെഷൻസ്​ കോടതി​ ജീവപര്യന്തം ശിക്ഷക്ക്​ വിധിച്ചത്​.

തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നീ വകുപ്പുകളാണ്​ പ്രതിക്കെതിരെ ചുമത്തിയത്.

ഓട്ടോ ഡ്രൈവറായ അബ്ബാസ്-ആയിശ ദമ്പതികളുടെ മകനാണ് ഫഹദ്. 2015 ജൂലൈ ഒമ്പതിന്​ രാവിലെയാണ് മൂന്ന് സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തി വിജയകുമാർ വെട്ടിയത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തെങ്കിലും മരണം സംഭവിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്നു മുഹമ്മദ് ഫഹദ്. ഫഹദിന്റെ കാലുകള്‍ക്ക് സ്വാധീനക്കുറവുണ്ട്. അതുകൊണ്ടാണ് കൊല്ലാന്‍ വന്ന ആര്‍എസ്എസ് ക്രിമിനലിന്റെ കൈവെട്ടത്തുതിന്നും കുതറിയോടാന്‍ ഫഹദിന് കഴിയാതെ പോയത്.

വിജയകുമാറിനെ ചോദ്യം ചെയ്‌തപ്പോള്‍ പുറത്തുവന്നത് സംഘപരിവാര്‍ തീവ്രഹിന്ദുത്വത്തിന്റെ ഭീകരതയാണ്. ഹിന്ദു ഐക്യവേദി നേതാവായ കെ പി ശശികലയുടെ വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗഭാഗങ്ങള്‍ സ്വന്തം മൊബൈലില്‍ സേവ് ചെയ്‌തു കേട്ടും മറ്റുള്ളവരെ കേള്‍പ്പിക്കുന്നതിലും ഹരംകൊള്ളലായിരുന്നു വിയജന്റെ പ്രധാന ഹോബി.

Be the first to comment on "മൂന്നാം ക്ലാസ്സുകാരൻ ഫഹദിനെ വെട്ടിക്കൊന്ന കേസിൽ ആർഎസ്എസുകാരന് ജീവപര്യന്തം"

Leave a comment

Your email address will not be published.


*