മുസ്‌ലിം പ്രതിനിധി വേണ്ടെന്ന് യുവതി; ആവശ്യം അംഗീകരിച്ച് എയർടെൽ

മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച യുവതിക്ക് പിന്തുണയുമായി എത്തിയ എയർടെല്ലിനെതിരെ വ്യാപകാ പ്രതിഷേധം.

മുസ്‌ലിമിനെ വിശ്വാസമില്ലെന്നും ഹിന്ദുവായ കസ്റ്റമർ കെയർ പ്രതിനിധിയുടെ സേവനം വേണമെന്നും ആവശ്യപ്പെട്ട പൂജ സിംഗെന്ന യുവതിക്ക് കീഴടങ്ങുകയായിരുന്നു ഭാർതി എയർടെൽ.

എയർടെൽ ഡിടിഎച്ച് ഉപയോക്താവായ പൂജ സിങ് ട്വിറ്റർ വഴി തനിക്ക് എയർടെൽ ജീവനക്കാരനിൽ നിന്ന് നേരിട്ട അനുഭവം പരാതിപ്പെടുകയായിരുന്നു ആദ്യം. ഇതിനുള്ള മറുപടി എയർടെൽ നൽകിയിതും ട്വീറ്റിലൂടെയാണ്. പൂജയുടെ ഈ ട്വീറ്റിന് മറുപടി നൽകിയത് ശുഹൈബ് എന്ന എയർടെൽ പ്രതിനിധിയാണ്.

ശുഹൈബിന്റെ ട്വീറ്റിനോടു പൂജ പ്രതികരിച്ചത് ഇങ്ങനെ ‘പ്രിയപ്പെട്ട ശുഹൈബ്, നിങ്ങൾ മുസ്‌ലിം ആണ്. നിങ്ങളുടെ ധാർമികതയിൽ എനിക്ക് വിശ്വാസമില്ല. എന്റെ പരാതി പരിഹരിക്കാൻ ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്താൻ അപേക്ഷിക്കുന്നു.’ ഈ ട്വീറ്റിന് മറുപടിയായി എയർടെൽ അറിയിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ ആവശ്യപ്രകാരം ഗഗൻജോത് എന്ന പ്രതിനിധിയെ പരാതി പരിഹരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.’

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെല്ലിന്റെ ഭാഗത്തുനിന്നു ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും മാപ്പു പറയണമെന്നും ട്വിറ്ററിൽ വ്യാപകമായ പ്രതിഷേധങ്ങളാണുയരുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രൂക്ഷമായ ഭാഷയിലാണ് എയർടെൽ നടപടിയെ വിമർശിച്ചത്. ത്രയധികം മതഭ്രാന്ത് വെച്ച് പുലര്‍ത്തുന്ന കമ്പനിക്കായി ഒരു ചില്ലികാശ് പോലും ചിലവാക്കില്ലെന്നായിരുന്നു ജമ്മു മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്. താന്‍ എയര്‍ടെല്ലിന്‍ നിന്ന് മറ്റൊരു സര്‍വ്വീസ് പ്രൊവൈഡറിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുകയാണ്. മാത്രമല്ല തന്‍റെ എയര്‍ടെല്‍ ഡിടിഎച്ചും ബ്രോഡ്ബാന്‍റും പിന്‍വലിക്കുകയാണെന്നും അദ്ദേഹം തന്‍റെ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.

Be the first to comment on "മുസ്‌ലിം പ്രതിനിധി വേണ്ടെന്ന് യുവതി; ആവശ്യം അംഗീകരിച്ച് എയർടെൽ"

Leave a comment

Your email address will not be published.


*