ലോകകപ്പ്: വ്യാപകമായി ഹോമോഫോബിയ. എൺപതോളം അക്രമങ്ങൾ ഉണ്ടായെന്ന് റിപ്പോർട്

എൽ ജി ബി ടി കമ്യൂണിറ്റികളോടുള്ള റഷ്യൻ സർക്കാറിന്റെ സമീപനങ്ങൾ ഈ ലോകകപ്പ് സമയത്ത് കൂടുതൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്.

‘തങ്ങൾ സ്വീകരിക്കപ്പെടുന്നില്ല. അവഗണിക്കപ്പെടുകയാണ്. ഭീഷണികളാണ് ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കായികമാമാമാങ്കത്തിൽ ഇത്തരം ഒരു മനുഷ്യാവകാശലംഘനം ഉണ്ടാവുന്നു എന്നത് ഗൗരവപരമാണ്’. ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ഫാൻസായ എൽ ജി ബി ടി ഗ്രൂപ്പ് പ്രതികരിച്ചതായി അൽജസീറ റിപ്പോർട് ചെയ്യുന്നു.

തങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളും ഉണ്ടാവുന്നെന്ന് എൽ ജി ബി ടി ഗ്രൂപ് അംഗങ്ങൾ പറയുന്നു.

ലോകകപ്പ് വേളയിൽ സ്റേഡിയങ്ങളിൽ നിന്നും തെരുവുകളിൽ നിന്നുമായി എൽ ജി ബി ടിക്കാർക്ക് നേരെ ഇതിനകം പന്ത്രണ്ടോളം അക്രമങ്ങൾ റിപ്പോർട് ചെയ്‌തെന്ന് മോസ്‌കോ ആസ്ഥാനമായ സോവ സെന്റർ പറയുന്നു. നാഷണലിസം , റേസിസം , ഹോമോഫോബിയ തുടങ്ങിയവയാലുണ്ടായ അക്രമങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

1999 വരെ സ്വവർഗാനുരാഗം മനസികരോഗമായായിരുന്നു റഷ്യയിൽ വിലയിരുത്തപ്പെട്ടത്. സ്വവർഗവിവാഹം ഇപ്പോഴും നിയമപരമായി അനുവദിക്കപ്പെട്ടിട്ടില്ല.

ഒപ്പം , ആഗോള മാധ്യമ ശ്രദ്ധ റഷ്യയിലേക്ക് തിരിഞ്ഞ ഈ സന്ദർഭത്തിൽ ചെച്‌നിയ സ്വവര്ഗാനുരാഗികൾ അനുഭവിക്കുന്ന നരക യാതനകളും അവരോട് ചെച്‌നിൻ ഭരണകൂടം കാണിക്കുന്ന ക്രൂരതകളും ലോക ജനതക്ക് മുന്നിൽ തുറന്നുകാണിക്കാൻ ശ്രമിക്കുകയാണ് അവിടുത്തെ മനുഷ്യാവകാശ പ്രവർത്തകർ.

ഇതിനെതിരെ രണ്ടു ദിവസങ്ങൾക്ക് മുന്നേ മോസ്‌കോയിൽ റെഡ് സ്‌ക്വയറിൽ പുടിനെതിരെ പ്ലക്കാർഡേന്തി ഒറ്റയാൾ പ്രതിഷേധം നടത്തിയ ബ്രിടീഷ് മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ താച്ചലിനെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു . ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

നൂറിലേറെ സ്വവർഗാനുരാഗികൾ ചെച്നിയയിലെ കോൺസൺട്രേഷൻ ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുന്നതായാണ് റഷ്യയിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. അവർ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലെന്നാണ് പീറ്റർ താച്ചൽ പറഞ്ഞത്. താച്ചറിന്റെ സമരത്തിനപ്പുറം മറ്റൊരു സമരവും പ്രത്യക്ഷത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് റഷ്യയിൽ നടന്നിട്ടില്ല. ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് അറസ്റ്റ് ഭയന്ന് പലരും പ്രതിഷേധം അറിയിക്കുന്നത്. ലോകകപ്പ് വേദികൾ ഇത്തരം സമരങ്ങൾക് വേദിയാവാതിരിക്കാൻ ശക്തവുമായ മുന്നൊരുക്കങ്ങളാണ് റഷ്യയിലെ സുരക്ഷാ ഏജൻസികൾ സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട് – അദീബ് അഹ്‌സൻ

Be the first to comment on "ലോകകപ്പ്: വ്യാപകമായി ഹോമോഫോബിയ. എൺപതോളം അക്രമങ്ങൾ ഉണ്ടായെന്ന് റിപ്പോർട്"

Leave a comment

Your email address will not be published.


*