മുസ്‌ലിംലീഗിനെതിരായത് വ്യാജവാർത്ത. പ്രചരിപ്പിക്കുന്നത് സംഘികളെന്നും രോഹിതിന്റെ കുടുംബം

തങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തികസഹായം ചെയ്‌ത്‌ മുസ്‌ലിം ലീഗ് വാക്ക് പാലിച്ചില്ലെന്നുള്ളത് വ്യാജ വാർത്തയാണെന്നും ഇവ പ്രചരിപ്പിക്കുന്നതിന് പിന്നിൽ സംഘപരിവാർ ആണെന്നും രോഹിത് വെമുലയുടെ കുടുംബം.

തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ മുതലുള്ളപോസ്റ്റുകള്‍ തന്റെ അറിവോടെയുള്ളതല്ലെന്നുമാണ് രോഹിത് വെമുലയുടെ സഹോദരന്‍ രാജാ വെമുല തുറന്നകത്തിലൂടെ അറിയിച്ചിരിക്കുന്നത്.

‘എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും മോദിയ്‌ക്കെതിരെ സംസാരിക്കാന്‍ കേരളത്തിലെ ഐ.യു.എം.എല്‍ പാര്‍ട്ടിയില്‍ നിന്നും അവര്‍ പണം വാങ്ങിയെന്ന് പറഞ്ഞുകൊണ്ട് എന്റെ അമ്മയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. അത് അസത്യവും അസംബന്ധവുമാണ്.  ഐ.യു.എം.എല്‍ വീട് നിര്‍മ്മിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ ആ വാക്കില്‍ ഉറച്ചുനില്‍ക്കുകയാണ്.’ രാജാവെമുല പറഞ്ഞു

Open letter to all… My FB account hacked today. I can't even access FB from my own mobile (now, it's from my mom's…

Raja Vemula यांनी वर पोस्ट केले 18 जून 2018

മുസ്‌ലിം ലീഗ് വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം ചെയ്ത ഇരുപത് ലക്ഷം രൂപ തന്നില്ലെന്ന് രാധികാ വെമുല ആരോപിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ന്യൂസ് മിനുട്ട് ആദ്യം റിപ്പോർട് ചെയ്‌ത വാർത്ത പിന്നീട് ഇന്ത്യൻ എക്സ്പ്രസ്സ് , ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയമാധ്യമങ്ങൾ ഏറ്റെടുത്തു. തന്നെ ഉപയോഗിച്ച് മുസ്ലീം ലീഗ് രാഷ്ട്രീയ ലാഭം ഉണ്ടാക്കിയെന്നും രാധികാ വെമുലയുടേതെന്ന പേരില്‍ പുറത്തിറക്കപ്പെട്ട വ്യാജ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

ആരോപണം തള്ളി മുസ്‌ലിം ലീഗ് ഉടൻതന്നെ രംഗത്തുവന്നിരുന്നു. തങ്ങള്‍ വാഗ്ദാനം ചെയ്ത തുക ഉടനെ നല്‍കും, ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കി കഴിഞ്ഞിട്ടുണ്ടെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.

Be the first to comment on "മുസ്‌ലിംലീഗിനെതിരായത് വ്യാജവാർത്ത. പ്രചരിപ്പിക്കുന്നത് സംഘികളെന്നും രോഹിതിന്റെ കുടുംബം"

Leave a comment

Your email address will not be published.


*