സംഗീതമേ ആനന്ദം. ഇന്ന് ലോക സംഗീത ദിനം

“Music expresses that which cannot be put into words, and that which cannot remain silent.”
~ Victor Huge

ജൂൺ 21 ലോക സംഗീതദിനം

ഭാഷയില്ലാത്ത ആശയവിനിമയലോകമാണ് സംഗീതം. സംഗീതം ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുന്നു.
സംഗീതം ഇഷ്ടപ്പെടാത്ത ആളുകളുണ്ടോ !

ഒരു സംഗീതജ്ഞൻ തന്റെ മുഴുവൻ വികാരങ്ങളെയും സംഗീതത്തിലൂടെ പ്രകടിപ്പിക്കുന്നു. സന്തോഷവും സങ്കടവും പ്രണയവും വിരഹവും സ്നേഹവും വെറുപ്പുമെല്ലാം സംഗീതത്തിലൂടെ പുറത്തേക്ക് കൊണ്ട് വരുന്നു.

സംഗീതത്തിന്റെ പൊരുളിനെ അർത്ഥവത്താക്കാനായി ലോകത്തെ സംഗീതപ്രേമികൾ എല്ലാ വർഷവും ജൂൺ 21 ന് വർഷങ്ങളായി ലോക സംഗീത ദിനമായി ആഘോഷിക്കുന്നു.

ഈ ദിനം ഫെറ്റെ ദെ ലാ മ്യൂസിക് (Fete de la Musique- Festival Of Music In French) എന്നും അറിയപ്പെടുന്നുണ്ട്.
ഫ്രാൻസിൽ നടന്നു വന്നിരുന്ന ഒരു സംഗീതഫെസ്റ്റിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു.
പിന്നീട് വിവിധ സംഗീതപ്രേമികൾ സൗജന്യ കൺസർട്ടുകൾ സംഘടിപ്പിച്ചും കൂടിച്ചേർന്നും ഈ ദിനം പോപ് കൾച്ചറിന്റെ തന്നെ ഭാഗമായി മാറി.

ഫ്രാൻസിൽ ഔദ്യോഗിക അവധിദിനമായ ജൂൺ 21 ന് നടത്തപ്പെടുന്ന സൗജന്യ സംഗീത സദസ്സിൽ 35 മില്ല്യൺ ആളുകൾ പങ്കെടുക്കാറുണ്ട്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 120 ഓളം രാജ്യങ്ങളിൽ 700 ഓളം നഗരങ്ങളിലായി സംഗീത ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കും.

ഇതിന്റെ ഭാഗമായി 16 രാജ്യങ്ങളിൽ നിന്നായുള്ള 150 ഓളം ആർടിസ്റ്റുകൾ അണിനിരക്കുന്ന സംഗീത പരിപാടി ഇന്ത്യയിൽ ഉദയ്പൂർ സിറ്റിയിലും അരങ്ങേറും. പരിപാടിയിൽ ശങ്കർ-എഹ്സാൻ-ലോയ് ത്രയങ്ങളുൾപ്പെടെ സംഗീത ലോകത്തെ വിവിധ ബാന്റുകളും കലാകാരന്മാരും പങ്കെടുക്കും.

കേരളവും ലോക സംഗീത ദിനത്തിന്റെ ഭാഗമാകും. ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത സിനിമകളിലെ 51 ഗാനങ്ങളുടെ ആലാപനവുമായി ഒമ്പതാം ക്ലാസുകാരി. തൃശൂർ നളന്ദ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റ് യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുവഗായിക എയ്ഞ്ചൽ മേരി ഗാനങ്ങൾ ആലപിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11ന് സാഹിത്യ അക്കാദമി ഹാളിൽ വെച്ചാണ് ഈ കൊച്ചുപ്രതിഭയുടെ സംഗീത വിരുന്ന്.

“ Music is essentially useless as is life “ എന്ന് പറഞ്ഞത്‌ ഒരു അമേരിക്കക്കാരൻ ചിന്തകൻ തന്നെയാണല്ലോ. ജോർജ്ജ്‌ സന്തയാന….

Shahabaz Aman यांनी वर पोस्ट केले 20 जून 2018

മക്തൂബ് മീഡിയയിൽ നേരത്തെ പബ്ലിഷ് ചെയ്‌ത ചില സ്റ്റോറികളിലൂടെ :

1 .  I am that which you refuse to see. Pa Ranjith on music, caste and uncomfortable questions

2.  An open letter from a Dalit musician, to whom so ever it may concern

3.  This Tribute to Mohd Rafi will Make You Cry. ‘Neerja’ Fame Prashantt Guptha Sings ( Video)

4. JNU Student Slams Vice Chancellor Over Massive Seat Cut in His Viral Rap Video

5. യേശുദാസിനെ അജിത് കുമാർ വായിക്കുമ്പോൾ

6. കൈപിടിച്ച് പിച്ചവെച്ച്.. മൂവര്‍സംഘത്തിന്റെ മനോഹരഗാനം ഏറ്റെടുത്തു സോഷൃല്‍മീഡിയ

7. ഗായകനായ കൃഷ്ണയേക്കാൾ വിപ്ലവകാരിയായ ടി.എം. കൃഷ്ണ

8.  ‘എല്ലാരും ചൊല്ലണ്’ മുതല്‍ ‘ജിമിക്കികമ്മല്‍’ വരെ. വൈറലായി ക്ലബ്FM വീഡിയോ

9. ഓര്‍മകളുടെ നിറമെന്താണ് ? ശ്രദ്ധേയമായി ‘വേര്‍ കളേഴ്‌സ് കം ടു ലൈഫ്’

10. നൂറ്റാണ്ടിന്റെ സംഗീതഞ്ജൻ. ഇന്ന് ബോബ് മാർലിയുടെ എഴുപത്തിമൂന്നാം ജന്മദിനം

11. അക്ബർ : മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക തരം പച്ച മരകതക്കല്ല്!

12. പത്ത് ലക്ഷത്തിനടുത്ത് ശ്രോതാക്കള്‍. വൈറലായി ഗോകുല്‍രാജിന്റെ ഗാനങ്ങള്‍

13.  ബ്രാഹ്മണിസത്തിനെതിരെ മ്യൂസിക്കൽ കലാപവുമായി വില്ലുവണ്ടി മെറ്റൽ ബാൻഡ്

14.  കിഷോര്‍ കുമാര്‍ പാടിയ ഏക മലയാളഗാനം കേള്‍ക്കാം. കിഷോറിന്റെ ഓര്‍മകള്‍ക്ക് മുപ്പതാണ്ട്

15.  പലരാജ്യങ്ങളിൽനിന്നുമായി 45 കുട്ടികൾ ഒപ്പംപാടുന്നു. ജാക്സണിന് ബർത്ത്ഡേസമ്മാനം

Report – Irfan Hadi K

Be the first to comment on "സംഗീതമേ ആനന്ദം. ഇന്ന് ലോക സംഗീത ദിനം"

Leave a comment

Your email address will not be published.


*