‘മലപ്പുറമെന്താ കേരളത്തിലല്ലേ?’ പ്ലസ് വൺ സീറ്റുകൾക്കായി യുവജന വിദ്യാർത്ഥി സംഘടനകൾ സമരത്തിലേക്ക്

മലപ്പുറത്തെ ഹയർ സെക്കണ്ടറി സീറ്റുകളുടെ അപര്യാപ്‌തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

മലബാറിൽ പൊതുവായും മലപ്പുറത്ത് പ്രത്യേകിച്ചും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന് അവസരം ലഭ്യമല്ല എന്ന് കാലങ്ങളായി ഉന്നയിക്കപ്പെടുന്നു.

മുസ്‌ലിം യൂത്ത് ലീഗ് ജൂൺ 25 തിങ്കളാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കും. നാളെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നാളെ കളക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ മലപ്പുറത്ത് മാത്രം 40000 സീറ്റുകളുടെ കുറവുണ്ട്. തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ വിദ്യാർഥികൾ ഭീമമായ വിവേചനം അനുഭവിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മൂന്ന് ജില്ലകളിൽ നിന്നുമാത്രം ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാതെ പോകുന്നവന്നവരുടെ എണ്ണം ഒരു ലക്ഷത്തോളം വരും.

10 ശതമാനം സീറ്റ് വർദ്ധനയിലൂടെ പ്രശ്നം പരിഹരിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചത്. കേവലം 9,450 സീറ്റുകളുടെ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ സീറ്റ് വർദ്ധിപ്പിച്ചാലും മലപ്പുറത്ത് മാത്രം കാൽലക്ഷത്തിലധികം പേർ പുറത്താവുമെന്ന് സംഘടനകൾ പറയുന്നു.

അധിക ബാച്ചുകളനുവധിക്കാതെ കേവലം സീറ്റ് വർദ്ധിപ്പിക്കുന്നത് ശാശ്വത പരിഹാരമല്ലെന്നും ഗുണനിലവാരത്തെ ബാധിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു

എല്ലാവർക്കും പ്രവേശനം ലഭിക്കത്തക്കവിധം സീറ്റുകൾ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക്കുകളിലായി ഉള്ളതിനാൽ പുതിയ ബാച്ചുകൾ ആവശ്യമി​ല്ലെന്നുള്ള മറുപടിയും ഓരോ ജില്ലയിൽനിന്നും എസ്​.എസ്​.എൽ സി വിജയിച്ചവരുടെ എണ്ണവും അതത് ജില്ലകളിലെ പ്ലസ്​ വൺ സീറ്റുകളും വിശകലനം ചെയ്ത് നിരീക്ഷണം നടത്താതെ കേരളത്തിലെ മൊത്തത്തിലുള്ള കണക്കുമാത്രം അവതരിപ്പിച്ചതും വിദ്യാഭ്യാസ മന്ത്രി ഈ പ്രശ്നത്തി​​​ന്റെ ആഴം വേണ്ട വിധം മനസ്സിലാക്കിയിട്ടിലെന്നുള്ളതിന് തെളിവാണെന്ന് വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ ഡോ. ഇസഡ്. എ. അഷ്‌റഫ്‌ പറയുന്നു.

കഴിഞ്ഞ അക്കാദമിക വർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് മാത്രമായി 40,522 വിദ്യാർത്ഥികൾക്കാണ് എവിടെയും പ്രവേശനം ലഭിക്കാതെ ഓപൺ പ്ലസ്​ ടു എഴുതേണ്ടിവന്നത്.

Be the first to comment on "‘മലപ്പുറമെന്താ കേരളത്തിലല്ലേ?’ പ്ലസ് വൺ സീറ്റുകൾക്കായി യുവജന വിദ്യാർത്ഥി സംഘടനകൾ സമരത്തിലേക്ക്"

Leave a comment

Your email address will not be published.


*