ഡ്രൈവിങ് ഒരു ആർഭാടമല്ല , ആവശ്യകതയാണ്. സൗദിയിലെ വനിതാഡ്രൈവർ സംസാരിക്കുന്നു (വീഡിയോ)

ചരിത്രപരമായ തീരുമാനം സൗദി അറേബ്യയില്‍ ഇന്ന് മുതല്‍ നടപ്പിലാക്കപ്പെടുന്നു. യാത്രക്കാരുടെ സീറ്റില്‍ നിന്ന് സ്ത്രീകള്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറി. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള നിരോധനം സൗദി അറേബ്യ ഔദ്യോഗികമായി നീക്കി.

ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ലൈസന്‍സ് എടുത്തതിന്റെ അഞ്ചിരട്ടിയിലധികം സ്ത്രീകള്‍ ലൈസന്‍സ് എടുത്തിട്ടില്ല. 2020 ആകുമ്പോഴേക്കും മിക്ക സ്ത്രീകളും ലൈസന്‍സ് നേടുമെന്നാണ് കരുതുന്നത്.

ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച അന്ത്യം കുറിക്കുന്നത്.

അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം സമര്‍ അല്‍മോഗ്രനാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയില്‍ ആദ്യമായി വാഹനമോടിച്ച സ്‌ത്രീ.

Be the first to comment on "ഡ്രൈവിങ് ഒരു ആർഭാടമല്ല , ആവശ്യകതയാണ്. സൗദിയിലെ വനിതാഡ്രൈവർ സംസാരിക്കുന്നു (വീഡിയോ)"

Leave a comment

Your email address will not be published.


*