മാധ്യമസ്വാതന്ത്ര്യത്തെ പടിക്കു പുറത്തു നിര്‍ത്തി ചൈന. എച്.ബി.ഓ ചാനല്‍ നിരോധിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിനു കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്ന നിലപാടുകളുമായി ചൈന മുന്നോട്ട്. ഏറ്റവുമൊടുവിലായി പ്രശസ്ത ഇംഗ്ലീഷ്  ചാനലായ എച്ബിഒക്കാണ് പൂട്ടുവീണിരിക്കുന്നത്.  ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ കരടിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രവുമായി ചേര്‍ത്ത് കളിയാക്കിയതിനെ തുടര്‍ന്നാണ് ചൈനീസ് ദേശീയ സെന്‍സര്‍ ബോര്‍ഡിന്റെ നടപടി.

Image result for china blocks hbo

കൊമേഡിയന്‍ ജോണ്‍ ഒലിവര്‍ അവതരിപ്പിക്കുന്ന ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’ എന്ന പരിപാടിയില്‍ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ കുറിച്ചുള്ള പരാമര്‍ശമുണ്ടായിരുന്നു. ലോകത്തെ സാങ്കേതിക വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന ചൈനക്കു പക്ഷേ നിരന്തരം ജനങ്ങളെ നിരീക്ഷിക്കാതിരിക്കാന്‍ ആവുന്നില്ല എന്നര്‍ഥമാക്കുന്നതായിരുന്നു ജോണ്‍ ഒലിവറിന്റെ പരാമര്‍ശം. ഡൊണാള്‍ഡ് ട്രംപിനെയും ഷീ ജിന്‍പിങ്ങിനെയും കളിയാക്കിത്തുടങ്ങിയ പരിപാടിയില്‍ ചൈനീസ് ഭരണത്തില്‍ ഏകാധിപത്യപ്രവണതയേറിവരുന്നതിനെക്കുറിച്ചും പറഞ്ഞു. ഈ പരാമര്‍ശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.

ന്യൂയോര്‍ക്ക് ടൈംസ്, ഫെയിസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പാശ്ചാത്യ മാധ്യമങ്ങള്‍ നേരത്തെ തന്നെ ചൈനയില്‍ നിരോധിച്ചിരുന്നു. ചൈനീസ് സാമൂഹിക മാധ്യമമായ വീബോയില്‍ ഒലിവറിന്റെയും എച്ബിഒ പരിപാടിയുടെ പേരും നിരോധിച്ചിട്ടുണ്ട്. അത് ടൈപ് ചെയ്ത് തിരയുമ്പോള്‍ ”ഈ കണ്ടന്റ് നിയമവിരുദ്ധമാണ്” എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറിവരുന്ന നിരീക്ഷണ സംവിധാനങ്ങളും കുറഞ്ഞുവരുന്ന മാധ്യമസ്വാതന്ത്ര്യവും ചൈനീസ് ഭരണത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത് എന്ന് ആരോപണങ്ങളുണ്ടായിരുന്നു.

Be the first to comment on "മാധ്യമസ്വാതന്ത്ര്യത്തെ പടിക്കു പുറത്തു നിര്‍ത്തി ചൈന. എച്.ബി.ഓ ചാനല്‍ നിരോധിച്ചു."

Leave a comment

Your email address will not be published.


*