ഇന്ത്യയുടെ ടോണി ക്രൂസ്സ്. ഇന്ത്യൻ താരം സഞ്ജീവ് സ്റ്റാലിന്റെ മഴവിൽ ഗോൾ ഓർത്തെടുത്ത് സോഷ്യൽ മീഡിയ

ലോകകപ്പിലെ ജർമനി – സ്വീഡൻ മത്സരത്തിനിടെ ടോണി ക്രൂസിന്റെ മഴവില്ലു പോലെ വളഞ്ഞെത്തിയ ഷോട്ട് സ്വീഡൻ ഗോളിയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ഗോളായതിന്റെ ത്രില്ലിലാണ് ഫുടബോൾ പ്രേമികൾ. ഇഞ്ചുറി ടൈമിലെ അവസാന മിനുട്ടിലായിരുന്നു ക്രൂസിന്‍റെ മനോഹരമായ ഗോള്‍!

എന്നാൽ സമാനമായ ഗോൾ ഇന്ത്യൻ ഫുട്‍ബോൾ താരത്തിൽ നിന്നും പിറവിയെടുത്തതിന്റെ ഓർമ പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫുട്‍ബോൾ ആരാധകർ. വർഷം 2016. യു എ ഇയുമായുള്ള ഇന്ത്യയുടെ അണ്ടർ പതിനാറ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അന്നത്തെ പതിനഞ്ചുകാരൻ താരം സഞ്ജീവ് സ്റ്റാലിൻ ഇന്ത്യക്കായി തൊടുത്തുവിട്ട മഴവിൽ ഗോളിന്റെ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

When India did it before Kroos!

When India 🇮🇳 did it before Kroos!

Indian Football Insider यांनी वर पोस्ट केले रविवार, 24 जून, 2018

ബാംഗ്ലൂർ സ്വദേശിയായ സഞ്ജീവിന്റെ കാൽപന്തുകളിയിലെ കഴിവുകൾ കണ്ടെത്തുന്നത് അവന്റെ പത്താം വയസ്സിൽ ഇറാനിയൻ താരവും കോച്ചുമായ ജംഷിദ് നാസിരിയാണ്. പത്താം വയസ്സിൽ ചണ്ഡീഗഡ് ഫുട്‍ബോൾ അസോസിയേഷനിൽ ട്രെയിനിങ്ങിനു ചേർന്നായിരുന്നു സഞ്ജീവിന്റെ ഫുട്‍ബോൾ കരിയർ ആരംഭം.

മിഡ്‌ഫീൽഡറായും ഡിഫൻഡറായും സഞ്ജീവ് കളിക്കളത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചു. 2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി ഗോളടിച്ച താരത്തെ ഇന്ത്യൻ ആരോസ് ടീം ഏറ്റെടുക്കുകയായിരുന്നു.

Be the first to comment on "ഇന്ത്യയുടെ ടോണി ക്രൂസ്സ്. ഇന്ത്യൻ താരം സഞ്ജീവ് സ്റ്റാലിന്റെ മഴവിൽ ഗോൾ ഓർത്തെടുത്ത് സോഷ്യൽ മീഡിയ"

Leave a comment

Your email address will not be published.


*