കേരളത്തിലും പശുഭീകരത. കൊല്ലത്ത് മുസ്‌ലിം യുവാക്കൾക്ക് മർദ്ദനം

പശുക്കടത്ത് ആരോപിച്ച് കൊല്ലത്ത് മൂന്ന് പേർക്ക് മർദനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. പരിക്കേറ്റ ജലാല്‍, സാബു എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയങ്കര ചന്തയില്‍ നിന്ന് നാല് പശുക്കളെ വണ്ടിയിലാക്കി കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുന്ന വഴിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നരഹത്യാ ശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിവരങ്ങൾ ലഭിക്കുന്ന മുറക്ക് വാർത്ത അപ്ഡേറ്റ് ചെയ്യുന്നതാണ്

Be the first to comment on "കേരളത്തിലും പശുഭീകരത. കൊല്ലത്ത് മുസ്‌ലിം യുവാക്കൾക്ക് മർദ്ദനം"

Leave a comment

Your email address will not be published.


*