ദലിത് വീട്ടിൽ നിന്ന് ചായ വേണ്ടെന്ന് കേരളാപോലീസ്. ചിത്രലേഖ പറയുന്നു

പ്രൊട്ടക്ഷൻ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരോട് തന്റെ ‘വീട്ടിൽ നിന്ന് ചായ വേണോ’ എന്ന് ചോദിച്ചാൽ വേണ്ട എന്ന് മറുപടി പറയുകയും അതേ സമയം പോലീസ് ഉദ്യോഗസ്ഥർ അടുത്തുള്ള ക്രിസ്ത്യൻ , നായർ , മുസ്‌ലിം വീടുകളിൽ നിന്ന് ചായ കുടിക്കുകയും ചെയ്യുന്നത് പതിവെന്ന് ചിത്രലേഖ. സോഷ്യൽ മീഡിയയിലൂടെ കേരളാപോലീസിന്റെ അയിത്തത്തെ കുറിച്ച് വെളിപ്പെടുത്തിയ ചിത്രലേഖ മക്തൂബ് മീഡിയയോട് പ്രതികരിക്കുകയായിരുന്നു.

‘രണ്ടുമാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷൻ . എന്റെ വീട്ടിൽ നിന്ന് ചായ വേണോ എന്നു ചോദിച്ചാൽ വേണ്ടാ എന്നു മറുപടി. പക്ഷെ അപ്പുറത്തെ വീട്ടിൽ പോയി ചായകുടിക്കുകയും ചെയ്യും.’ ചിത്രലേഖ പറയുന്നു.

‘എജ്ജാതി അയിത്തമാടോ പോലീസിലും. ജാതിയില്ല സഖാവാണെ പോലീസ് മന്ത്രി’ ചിത്രലേഖ ചോദിക്കുന്നു.

രണ്ടുമാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷൻ . എന്റെ വീട്ടിൽ നിന്ന് ചായ വേണോ എന്നു ചോദിച്ചാൽ വേണ്ടാ എന്നു മറുപടി.. പക്ഷെ…

Chithra Lekha Chithra Lekha यांनी वर पोस्ट केले शुक्रवार, २९ जून, २०१८

തന്നെയും തന്റെ ഭർത്താവിനെയും കള്ളക്കേസിൽ ജയിലിലടച്ച എസ്‌ഐ ഷാജി പട്ടേരി തന്റെ മകനെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുകയാണെന്നും ചിത്രലേഖ പറയുന്നു.

കണ്ണൂരിലെ തന്റെ പ്രദേശത്തെ പ്രദേശത്തെ ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകർ ഒരു പതിറ്റാണ്ടിനടുത്തായി തുടരുന്ന ജാതീയമായ അപമാനങ്ങളെ അതിജീവിക്കുകയാണ് ദലിത് അവകാശ പ്രവർത്തകയും ഓട്ടോ ഡ്രൈവറുമായ ചിത്രലേഖ.

” പുലയച്ചി ഓട്ടോ ഓടിക്കരുത് ” തുടങ്ങിയ ജാതീയമായ വാദങ്ങളുമായായിരുന്നു ചിത്രലേഖയെ മുമ്പ് സി ഐ ടി യു പ്രവർത്തകർ നേരിട്ടത്. ചിത്രലേഖയുടെ വീടിനും ഓട്ടോറിക്ഷക്കും നേരെ നിരവധി അതിക്രമങ്ങളുണ്ടായി. സമരം ചെയ്‌ത്‌ നേടിയെടുത്ത സർക്കാർ സഹായവും ചിത്രലേഖയ്ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിലും സിപിഎം പ്രവർത്തകർ ചിത്രലേഖയെ നേരിട്ടത് ജാതീയ അവഹേളനങ്ങളും അസഭ്യവർഷങ്ങളും കൊണ്ടായിരുന്നു.

 

Be the first to comment on "ദലിത് വീട്ടിൽ നിന്ന് ചായ വേണ്ടെന്ന് കേരളാപോലീസ്. ചിത്രലേഖ പറയുന്നു"

Leave a comment

Your email address will not be published.


*