ഫ്ളക്സ് ബോർഡുകൾ ഇതാ ഇവിടെ ഏൽപിക്കൂ. ചോർന്നൊലിക്കുന്ന കൂരകൾക്ക് ആശ്വാസമാവട്ടെ

“ലോകകപ്പിൽ നിന്ന് പുറത്താവുന്ന ടീമിന്റെ ഫാൻസുകളുടെ ശ്രദ്ധയ്ക്ക് നിങ്ങൾ തൂക്കിയ കുറ്റൻ ഫ്ളക്സ് ബോർഡുകൾ ആവശ്യമില്ലെങ്കിൽ ഞങ്ങളെ ഏൽപ്പിക്കുക. അതു കൊണ്ട് കോഴിക്കോട് ബീച്ച്, പുതിയപ്പാലം, ചിന്താവളപ്പ്, ഗുജറാത്തി കോളനി, മറ്റു കോളനികൾ, തുടങ്ങി ചിലപ്പോൾ നിങ്ങളുടെ നാട്ടിലും ഉണ്ടാകും ഈ മഴയത്ത് ചേർന്നൊലിക്കുന്ന ഒരുപാട് വീടുകൾ, അവർക്ക് മഴകൊള്ളാതെ താമസിക്കാൻ നിങ്ങളുടെ മനോഹരമായ ഫ്ലക്സുകൾക്കാവും… അത് അവിടെ എത്തിച്ചു കൊടുക്കാൻ ബ്ലഡ് ഡോണേഴ്‌സ് കേരള കോഴിക്കോട് ജില്ല കമ്മറ്റി തിരുമാനിച്ചിരിക്കുന്നു”

ലോകകപ്പ് ആവേശങ്ങൾക്കിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ഷെയർ ചെയ്യപ്പെടുന്ന മെസ്സേജ് ആണ്.

കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിലെയും കോളനികളിലെയും പാവങ്ങളുടെ കൂര മൂടാൻ നാടിന്റെ മുക്കിലും മൂലയിലുമായി ഉയർത്തിയ ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കാമെന്ന ബ്ലഡ് ഡോണേഴ്‌സിന്റെ ആശയത്തിന് സോഷ്യൽ മീഡിയ വൻ കയ്യടിയാണ് നൽകുന്നത്.

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഇക്കായീസ് റസ്റ്റോറന്റിലാണ് ഫ്ലക്ക്സുകൾ നിങ്ങൾ എത്തിച്ചു നൽകേണ്ടതെന്ന് അധികൃതർ പറയുന്നു.

ഒപ്പം തന്നെ , അംജദ് (9048996123) , സിറാജ് (9946636583) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

കോഴിക്കോട് ജില്ലക്ക് പുറമെ , മലപ്പുറം , വയനാട് , പാലക്കാട് , കണ്ണൂർ ജില്ലകളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് ബ്ലഡ് ഡോണേഴ്‌സ് ഭാരവാഹികൾ പറയുന്നു.

2011 ൽ രൂപീകരിക്കപ്പെട്ട കേരള ബ്ലഡ് ഡോണേഴ്‌സിന് കേരളത്തിലെ എല്ലാ ജില്ലകളിലും മിഡിൽ ഈസ്റ്റിലും യൂണിറ്റുകളുണ്ട്.

Be the first to comment on "ഫ്ളക്സ് ബോർഡുകൾ ഇതാ ഇവിടെ ഏൽപിക്കൂ. ചോർന്നൊലിക്കുന്ന കൂരകൾക്ക് ആശ്വാസമാവട്ടെ"

Leave a comment

Your email address will not be published.


*