നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി

സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടത്തിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഉയർന്ന് വന്ന വിദ്യാർത്ഥിയെയാണ് നിങ്ങൾ നിസ്സാരനേരം കൊണ്ട് കൊന്നതെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളിനേതാവും ദലിത് ആദിവാസി അവകാശപ്രവർത്തകയുമായ ഗോമതി.

എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങളാണ്‌ ഉയരുന്നത്. കൊല്ലപ്പെട്ട അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാർത്ഥിയാണ് . മഹാരാജാസ് കോളേജില്‍ ബി.എസ്.സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അഭിമന്യു.

മഹാരാജാസില്‍ SFI പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

‘ കാന്തല്ലൂരും, വട്ടവടയും, മറയൂരുമൊക്കെ ഇടുക്കി ജില്ലയിലെ സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടമാണ്. ആ ചുറ്റുപാടിൽ നിന്നും ഒരുപാട് പ്രതീക്ഷയുമായി മഹാരാജാസ് കോളേജിലെത്തിയ ആ ഇരുപത് വയസുകാരനും അതിലേറെ പ്രതീക്ഷയുമായി അവനെ യാത്ര അയച്ച മാതാപിതാക്കളുമാണ് മനസ്സു നിറയെ’ ഗോമതി ഫേസ്‌ബുക്കിൽ എഴുതി.

നിസ്സാര നേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ അവനെ എന്നും ഗോമതി ചോദിക്കുന്നു.

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും കര്‍ഷകരാണ്. സഹോദരി പെരുമ്പാവൂര്‍ കിറ്റക്‌സില്‍ ജോലി ചെയ്യുന്നു. അടുത്ത മാസം സഹോദരി കൗസല്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മഹാരാജാസിലെ എന്‍.എസ്.എസ് വിങ്ങിന്റെ സെക്രട്ടറി കൂടിയായിരുന്നു അഭിമന്യു.

Be the first to comment on "നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി"

Leave a comment

Your email address will not be published.


*