സിനിമയും രാഷ്ട്രീയവും ചർച്ച ചെയ്‌ത്‌ പാ രഞ്ജിത്തും രാഹുലും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംവിധായകൻ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു രാഹുൽ.

‘മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്‌ബെസ്റ്റര്‍ സിനിമകളുടെ സംവിധായകൻ പാ രഞ്ജിത്തുമായും നടൻ കളിയരസനുമായും സംസാരിച്ചു. . രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം ചർച്ച ചെയ്‌തു . അദ്ദേഹവുമൊത്തുള്ള സമയം ഏറെ ആസ്വദിച്ചു. ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു’- എന്നായിരുന്നു കോൺഗ്രസ്സ് അധ്യക്ഷന്റെ ട്വീറ്റ്

ജാതിയടക്കമുള്ള സാമൂഹ്യയാഥാർഥ്യങ്ങൾക്ക് നേരെ സിനിമകളിലൂടെയും അല്ലാതെയും നിരന്തരം ശബ്ദമുയർത്തുന്ന സംവിധായകനാണ് പാ രഞ്ജിത്ത്. ദലിത് മുസ്‌ലിം വിഷയങ്ങളിൽ പാ രഞ്ജിത്തിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

ചെറിയ വയസ്സില്‍ തന്നെ ജാതി വിവേചനത്തിന് ഇരയായിട്ടുള്ള വ്യക്തിയാണ് താനെന്നു പാ രഞ്ജിത്ത് ഈഴടുത്ത് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Be the first to comment on "സിനിമയും രാഷ്ട്രീയവും ചർച്ച ചെയ്‌ത്‌ പാ രഞ്ജിത്തും രാഹുലും"

Leave a comment

Your email address will not be published.


*