ലോകകപ്പ് സെമി, ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് യുവാവ്. വൈറലായി ശിഹാബിന്റെ പോസ്റ്റ്

അട്ടിമറിയുടെ ലോകകപ്പെന്നായിരുന്നു റഷ്യയിലെ ഇത്തവണത്തെ ഫുട്‍ബോൾ ലോകകപ്പിനെ എല്ലാവരും ഒരു പോലെ വിശേഷിപ്പിച്ചിരുന്നത്. ഫുട്‌ബോള്‍ നിരീക്ഷകരുടെ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറന്നപ്പോൾ , ലോകഫുട്ബോൾ മാമാങ്കത്തിന്റെ സെമി ഫൈനൽ , ഫൈനൽ ലൈനപ്പുകൾ നേരത്തെ കൃത്യമായി പ്രവചിച്ച മലയാളി യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ശിഹാബ് എ ഹസ്സന്‍ ആണ് ജൂണ്‍ 26ന് തന്റെ ഫേസ്ബുക്കിലൂടെ കൃത്യമായ പ്രവചനം നടത്തിയത്.

‘ ഇതുവരെയുള്ള വിലയിരുത്തലുകളെയും പ്രവചനങ്ങളെയും തകിടം മറിക്കുന്ന ഒരു സെമിഫൈനല്‍ ലൈനപ്പാണ് എന്‍റെ പ്രതീക്ഷ. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ ‘ഫ്രാന്‍സ് x ബെല്‍ജിയം’, ‘ക്രോയേഷ്യ x ഇംഗ്ലണ്ട്’ ടീമുകള്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. മികച്ച ടീമാണെങ്കിലും ഇംഗ്ലണ്ട് വന്‍മത്സരങ്ങളുടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാത്ത പൂര്‍വ്വചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഫൈനലില്‍ ക്രോയെഷ്യയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ചാമ്പ്യന്മാരാകും’ ശിഹാബ് എഴുതി.

ഇത്തവണ ഒരു ടീമിനോടും പ്രത്യേകിച്ച് ആഭിമുഖ്യം ഇല്ലാതെ കളി ആസ്വദിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് ഫുട്ബോള്‍ ലോകകപ്പ്…

Shihab A Hassan यांनी वर पोस्ट केले मंगळवार, २६ जून, २०१८

ലോകകപ്പിലെ ടീമുകളുടെ സാധ്യതകൾ വിലയിരുത്തി സെമി ഫൈനൽ ലൈനപ്പ് പ്രവചിച്ചു ശിഹാബ് പോസ്റ്റിടുമ്പോൾ ആദ്യറൗണ്ടിൽ 12 മത്സരങ്ങൾ ബാക്കിയുണ്ടായിരുന്നു.

സൗദി അറേബ്യയിൽ കമ്മീഷനിങ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ശിഹാബ് ഏറണാകുളം ചേരാനല്ലൂര്‍ സ്വദേശിയാണ്.

സോഷ്യൽ മീഡിയയിൽ ശിഹാബിന്റെ കളിയെഴുത്തുകൾക്ക് ഏറെ വായനക്കാരുണ്ട്.

എഴുത്തുകാരന്‍ കൂടിയായ ശിഹാബ് അടയാളം, മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Be the first to comment on "ലോകകപ്പ് സെമി, ഫൈനല്‍ ലൈനപ്പ് കൃത്യമായി പ്രവചിച്ച് യുവാവ്. വൈറലായി ശിഹാബിന്റെ പോസ്റ്റ്"

Leave a comment

Your email address will not be published.


*