സെക്ഷൻ 377: കോടതിയിൽ എതിർവാദങ്ങളുമായി പോവില്ലെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്

സ്വ​വ​ർ​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ സുപ്രീം കോടതിയിൽ കേസിൽ ഹാജരാകില്ലെന്നും കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുമെന്നും ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്.

‘ അത് സുപ്രീം കോടതിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ് . ഞങ്ങൾ സെക്ഷൻ 377 മായി ബന്ധപ്പെട്ട കേസിൽ പങ്കെടുക്കുന്നില്ല. ‘ ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് മെമ്പർ യൂസുഫ് ഹാതിം എൻഡി ടിവിയോട് പറഞ്ഞു.

സ്വ​വ​ർ​ഗ​ര​തി നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഭൂ​രി​പ​ക്ഷ​മാ​ളു​ക​ളു​ടെ ഹി​ത​മ​നു​സ​രി​ച്ച​ല്ല, ഭരണഘടനയുടെ ധാ​ർ​മി​ക​ത അ​നു​സ​രി​ച്ചാ​കും ത​ങ്ങ​ൾ നീങ്ങുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു

സ്വ​വ​ർ​ഗ​ര​തി കു​റ്റ​ക​ര​മ​ല്ലാ​താ​ക്കു​ന്ന​തോ​ടെ ആ ​വി​ഭാ​ഗ​ക്കാ​രോ​ടുള്ള വി​വേ​ച​നം ഇ​ല്ലാ​താ​കു​മെ​ന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി

രാജ്യത്തെ ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ചികിത്സപോലും നല്‍കാതെ സ്വവര്‍ഗാനുരാഗികളെ മാറ്റി നിര്‍ത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മുന്നൂറ്റിയെഴുപത്തിയേഴാം വകുപ്പ് റദ്ദാക്കിയാല്‍ പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു

Be the first to comment on "സെക്ഷൻ 377: കോടതിയിൽ എതിർവാദങ്ങളുമായി പോവില്ലെന്ന് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്"

Leave a comment

Your email address will not be published.


*