‘ഞങ്ങളെ അളക്കേണ്ടത് ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ടല്ല’ , ഫെഡറേഷനെതിരെ ഒ. പി ജയ്ഷ

ലോക അത്‌ലറ്റിക് വേദിയിലെ ഇന്ത്യയുടെ അഭിമാന താരം ഹിമ ദാസിനെ ഇംഗ്ലീഷ് പഠിപ്പിക്കാനിറങ്ങിയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷവിമർശനവുമായി കായികതാരം ഒ. പി ജയ്ഷ. ഞങ്ങൾ അത്‌ലറ്റുകളാണെന്നും അത്‌ലറ്റിക്‌സിന്റെ പെർഫോമൻസ് അനുസരിച്ചാണ് ഞങ്ങളെ വിലയിരുത്തേണ്ടതെന്നും ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം നോക്കിയല്ലെന്നും ജയ്ഷ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അണ്ടര്‍ 20 ലേകകപ്പ് ചാമ്പ്യന്‍ ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഹിമ ദാസിനെ അഭിനന്ദിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ് ഹിമയെ അവഹേളിക്കുന്നതായത്. ഇന്ത്യന്‍ താരത്തിന്റെ ഇംഗ്ലീഷ് മോശമാണെങ്കിലും പ്രകടനം കുഴപ്പമില്ല എന്നാണ് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചത്

നിങ്ങൾക്ക് ഞങ്ങളുടെ പ്രകടനത്തിന് പകരം ഇംഗ്ലീഷ് പരിജ്ഞാനം ആണോ വലുതെന്നു ചോദിച്ച ജയ്ഷ ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ അടുത്തെല്ലാം പോയി അവരുടെ ഓട്ടത്തിലുള്ള കഴിവിനെ വിമർശിക്കൂ എന്നു അത്‌ലറ്റിക് ഫെഡറേഷനെ പരിഹസിച്ചു.

400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ ചെയ്ത് ഹിമ അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യ വനിതാ താരമാണ് ഹിമ. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതയും ട്രാക്കിനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് ഹിമ.

Hema Das

Hema Das – First Indian woman to win a gold at the IAAF World Under-20 Athletics Championships as she clinched to top spot in the women's 400m final race

Maktoob Media यांनी वर पोस्ट केले शुक्रवार, १३ जुलै, २०१८

 

Be the first to comment on "‘ഞങ്ങളെ അളക്കേണ്ടത് ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ടല്ല’ , ഫെഡറേഷനെതിരെ ഒ. പി ജയ്ഷ"

Leave a comment

Your email address will not be published.


*