വീണുരുണ്ടെന്ന് കളിയാക്കുന്നവരോട്. റഷ്യയിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമങ്ങൾ ഈ താരത്തിൽ നിന്നായിരുന്നു

കാൽപന്തുകളിയുടെ മഹാകിരീടത്തിൽ ഫ്രാൻസ് മുത്തമിട്ടുകഴിഞ്ഞു. അട്ടിമറികൾ ഏറെ സംഭവിച്ച റഷ്യ 2018 ഫുട്‍ബോൾ ലോകകപ്പിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിവരങ്ങളാണ് എല്ലായിടത്തും ഷെയർ ചെയ്യപ്പെടുന്നത്.

കളിക്കളത്തിൽ എതിർ ടീമുകളോട് ഫൗളുകൾ ഏറ്റുവാങ്ങി ഗ്രൗണ്ടിൽ പലതവണ വീണപ്പോൾ പരിഹസിക്കപ്പെട്ട ലോകത്തെ ഏറ്റവും വിലകൂടിയ ഫുട്‍ബോൾ താരത്തിനുമുണ്ട് ഈ ലോകകപ്പിൽ മിന്നുന്ന മറ്റൊരു റെക്കോർഡ്.

റഷ്യൻ സ്റേഡിയങ്ങളിൽ ഏറ്റവും കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ കളിക്കാരന്‍ ബ്രസീലിന്റെ ഫുട്‍ബോൾ മാന്ത്രികൻ നെയ്‌മർ ആണ്. 27 തവണയാണ് ഈ താരം ഗോൾ ശ്രമങ്ങൾ നടത്തിയത്. ഏറെയും മനോഹരമായ ഷോട്ടുകളായിരുന്നു.

സ്വിറ്റ്‌സർലന്റിനെതിരെ ഇരുപതോളം തവണ ഫൗളിന് വിധേയനായ നെയ്‌മർ അഭിനയിച്ചു താഴെ വീഴുകയായിരുന്നുവെന്നായിരുന്നു ആക്ഷേപങ്ങൾ.

Be the first to comment on "വീണുരുണ്ടെന്ന് കളിയാക്കുന്നവരോട്. റഷ്യയിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമങ്ങൾ ഈ താരത്തിൽ നിന്നായിരുന്നു"

Leave a comment

Your email address will not be published.


*