കെവിനെ പോലെ താനും കൊല്ലപ്പെട്ടേക്കാം. മിശ്രവിവാഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നെന്ന് ദമ്പതികൾ

മിശ്രവിവാഹം ചെയ്തതിന്‍റെ പേരില്‍ കെവിനെ പോലെ തങ്ങളും കൊല്ലപ്പെട്ടേക്കാമെന്ന് ആറ്റിങ്ങൽ സ്വദേശി ഹാരിസണും ഷഹാനയും.

‘എസ്‌ഡിപിഐയും അവളുടെ വിട്ടുകാരിൽ ചിലരും എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിന് . നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..’ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഹാരിസണും ഷാഹിനയും എസ്‌ഡിപിഐക്ക് നേരെയും വീട്ടുകാർക്ക് നേരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷഹാനയും വീഡിയോയിലൂടെ പറയുന്നു.

എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇങ്ങനെയാരു വിഡിയോ ഇടുന്നതെന്നും ഹാരിസണ്‍ പറയുന്നു.

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും…

Harison Haris Attingal यांनी वर पोस्ट केले बुधवार, १८ जुलै, २०१८

വിഡിയോ പോസ്റ്റു ചെയ്ത് മണിക്കൂറുകൾക്കകം സമൂഹ മാധ്യമങ്ങളിൽ ധാരാളം പേർ ഇവർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി.

വിഷയത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Be the first to comment on "കെവിനെ പോലെ താനും കൊല്ലപ്പെട്ടേക്കാം. മിശ്രവിവാഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നെന്ന് ദമ്പതികൾ"

Leave a comment

Your email address will not be published.


*