കിടിലന്‍ മറുപടികളുമായി ട്രോളന്‍മാരെ ചിരിപ്പിച്ച് കേരള പൊലീസ്

എപ്പോഴും മസിലു പിടിച്ച് നില്‍ക്കുന്ന ഗൗരവക്കാരാണ് കേരള പൊലീസ് എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്ത് ട്രോളന്‍മാരെയും ജനങ്ങളെയും ചിരിപ്പിക്കുന്ന മറ്റൊരു മുഖം കൂടിയുണ്ട് ഇതേ കേരള പോലീസിന്. സംശയമുണ്ടെങ്കില്‍ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് പോയി നോക്കൂ. സീബ്രാ ലൈനടുത്തുണ്ടായിട്ടും റോഡിലൂടെ നടക്കുന്ന ഒരാളുടെ ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് നല്‍കാനുള്ള മത്സരത്തിനു വന്ന കമന്റുകളാണ് ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നത്. രസികന്മാരുടെ കമന്റുകള്‍ക്ക് അതുപോലുള്ള മറുപടികളും ഇമോജികളുമാണ് കേരള പൊലീസ് മറുപടി.

”കേരള പൊലീസിന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് തുടങ്ങിയ യുവാവ് അറസ്റ്റില്‍” എന്നായിരുന്നു ഒരാളുടെ കമന്റ്. ”ആണോ, എപ്പോ?” എന്ന് കേരള പൊലീസിന്റെ മറുപടി. അപ്പോഴതാ മറ്റൊരു വിദ്വാന്‍ വരുന്നു; ”സത്യം പറയെടാ, നീ എസ്ഐ ആവാന്‍ കൊതിച്ച് പരാജയപ്പെട്ട്, ആ വിഷമം തീര്‍ക്കാന്‍ ഫേക്ക് പേജ് തുടങ്ങിയവനല്ലേ , സിഐഡി മൂസാ സ്റ്റൈലില്‍?”  എന്നു ചോദിച്ച്.

തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പൊലീസില്‍ പരാതി നല്‍കണം എന്നു കേരള പൊലീസ് ഉപദേശിച്ചപ്പോള്‍ ”എന്റെ പൊന്നു സാറേ, എന്നിട്ടു വേണം എനിക്കിട്ടു പണി കിട്ടാന്‍. എന്റെ പൊന്നോ നമ്മളില്ലേ” എന്നു പറയുന്നു മറ്റൊരു കമന്റ്. കമന്റ് ബോക്സില്‍ ഫോട്ടോ കമന്റ് ഇടാനുള്ള അനുവാദം തരണമെന്ന് ഒരാള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ”പൊന്നു സാറേ, കൊടുക്കണ്ട, അവന്‍ ട്രോളി തേച്ചൊട്ടിക്കുമെന്ന്”  മുന്നറിയിപ്പ് നല്‍കുന്നു മറ്റൊരാള്‍.

ഇതൊക്കെ കാണുമ്പോള്‍ അക്കൗണ്ട് ഒറിജിലാണോ ഫേക്കാണോ എന്ന സംശയം തോന്നുന്ന ചിലര്‍ അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ കേരള പൊലീസിനെ ഉപദേശിക്കുന്നുമുണ്ട്. വെരിഫിക്കേഷന്‍ പ്രോസസ് നടന്നു കൊണ്ടിരിക്കുകയാണ് എന്ന് പൊലീസിന്റെ മറുപടി.

 

Be the first to comment on "കിടിലന്‍ മറുപടികളുമായി ട്രോളന്‍മാരെ ചിരിപ്പിച്ച് കേരള പൊലീസ്"

Leave a comment

Your email address will not be published.


*