അസാം: 30 കൊല്ലം അതിര്‍ത്തി കാത്ത സൈനികനും ‘ഇന്ത്യക്കാരനല്ല’

മുപ്പതു വര്‍ഷക്കാലം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണ് മുഹമ്മദ് അസ്മല്‍ ഹഖ്. മൂന്നു പതിറ്റാണ്ടുകാലം രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ജാഗ്രതയോടെ സേവനമനുഷ്ഠിച്ച അസ്മല്‍ ഹഖിനോട് ഇന്ന് അതേ രാജ്യം പറയുന്നത് ‘ നിങ്ങളീ രാജ്യക്കാരനാണെന്നതിന് തെളിവുകളില്ല ‘ എന്നാണ്.

അനിശ്ചിത്വത്തിനൊടുവില്‍ പുറത്തിറങ്ങിയ അസമി​ലെ ദേ​ശീ​യ പൗരത്വ​പ്പ​ട്ടി​ക (എൻ.ആർ.സി) അസ്മല്‍ ഹഖുള്‍പ്പടെയുള്ള 40 ലക്ഷത്തി​ലേ​റെ ​പേരെയാണ് പൗരത്വമില്ലാത്തവരാക്കിയത്.

പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ൽ പേരുൾ​പ്പെ​ടു​ത്താ​ൻ അപേക്ഷ ന​ൽ​കി​യ അസമി​ലെ 3.29 കോടി ജനങ്ങ​ളി​ൽ 2,89,83,677 അപേക്ഷക​ൾ മാ​ത്രം സ്വീക​രി​ച്ച്​ ശേഷിച്ചവ തള്ളുകയായിരുന്നു. ഇതോടെ ജ​ന്മ​നാ​ട്ടി​ൽ അഭയാർഥികളായിത്തീരുന്ന 40 ല​ക്ഷം പേ​ർ​ക്ക്​ തെര​ഞ്ഞെ​ടു​പ്പി​ൽ വോട്ടു​ചെയ്യാനോ മറ്റോ അര്‍ഹതയുണ്ടാകില്ല. 40 ലക്ഷം പേരില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളാണ്.

2016 സെപ്റ്റംബര്‍ 30 ന് സൈന്യത്തില്‍ നിന്ന് വിരമിച്ച അസ്മല്‍ ഹഖ് ഗുവാഹതി സ്വദേശിയാണ്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായിരുന്ന ഇദ്ദേഹത്തോട് 2017 സെപ്റ്റംബറില്‍ ഫോറിന്‍ ട്രൈബ്യൂണല്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

താ​ൻ അ​സ​മീ​സ് വംശജനാ​ണെ​ന്നും തന്റെ പൗ​ര​ത്വം പരിശോധിക്കപ്പെട്ടതാണെന്നും അ​ദ്ദേ​ഹം ട്രൈബ്യൂണലിനെ അറിയിച്ചു. 1972 മാ​ർ​ച്ച് 21നു​ ശേ​ഷ​മാ​ണ് അദ്ദേഹം ഇ​ന്ത്യ​യില്‍​ ​എത്തി​യ​തെ​ന്നായിരുന്നു ട്രൈബ്യൂണല്‍ വാദം. എന്നാല്‍ 1966ലെ ​വോ​ട്ട​ർ​ പട്ടികയിൽ തന്റെ പിതാവിന്റെ പേ​രും 1951ലെ ​പൗരത്വപ്പട്ടികയില്‍ മാതാവിന്റെ പേരും ഉള്‍പ്പെട്ടതും അസ്മല്‍ ഹഖ് ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുന്‍ സൈനികനായ തന്നെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് അസ്മല്‍ ഹഖ് കത്തുകളെഴുതി. ​തുടര്‍ന്ന് ട്രൈബ്യൂണലിന്റേത് പിഴവാ​ണെ​ന്നും മു​ൻ സൈനി​ക​ന് വേ​ണ്ട സഹായം ചെ​യ്യു​മെ​ന്നും സൈ​ന്യം അറിയിച്ചു. എന്നാല്‍ അന്തിമ കരട് പുറത്തുവന്നപ്പോള്‍ മൂന്നു പതിറ്റാണ്ടുകാലം അതിര്‍ത്തിയില്‍ രാജ്യത്തെ കാത്ത സൈനികന്‍ ‘ വിദേശി’യാണ്.

Be the first to comment on "അസാം: 30 കൊല്ലം അതിര്‍ത്തി കാത്ത സൈനികനും ‘ഇന്ത്യക്കാരനല്ല’"

Leave a comment

Your email address will not be published.


*