‘കരളിന്റെ വാതില്‍ ഒന്നു തുറക്കെടോ’ പരീക്ഷണപാട്ടുമായി സണ്ണി വെയ്‌നും ആര്യ സലീമും

സണ്ണി വെയ്​ൻ നായകനാകുന്ന ഫ്രഞ്ച്​ വിപ്ലവം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്​. മലയാള സിനിമയിലെ ആദ്യത്തെ സംസാര ഗാനം എന്ന പ്രത്യേകതയുമായാണ്​​ ഫ്രഞ്ച്​ വിപ്ലവത്തിലൂടെ മുള്ള്​ മുള്ള്​ മുള്ള്​ എന്ന ഗാനം പുറത്തുവന്നിരിക്കുന്നത്​. ബി.കെ ഹരിനാരായണ​ന്റെ വരികൾക്ക്​ സംഗീതം നൽകിയിരിക്കുന്നത്​ പ്രശാന്ത്​ പിള്ളയാണ്​.

‘കഥപറയുന്നതു പോലെ ഒരു പാട്ട്’ എന്ന കുറിപ്പോടെയാണാ സണ്ണി വെയിൻ ഗാനം ഫെയ്സ് ബുക്കിലൂടെ പങ്കുവെച്ചത്.

സണ്ണി വെയിനും ആര്യ സലീമും തന്നെയാണു ഗായകർ. ഒറ്റ ഷോട്ടിലാണ് ഗാനത്തിന്റെ ചിത്രീകരണം. മികച്ച പ്രതികരമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഗാനത്തിന് ലഭിക്കുന്നത്.

സണ്ണി വെയ്ന്‍,ലാല്‍,ചെമ്പന്‍ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ളവം. കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ

ഇരുപത് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന മദ്യനിരോധനവുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ കഥ വികസിക്കുന്നത്. ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

Be the first to comment on "‘കരളിന്റെ വാതില്‍ ഒന്നു തുറക്കെടോ’ പരീക്ഷണപാട്ടുമായി സണ്ണി വെയ്‌നും ആര്യ സലീമും"

Leave a comment

Your email address will not be published.


*