ഹനാൻ കലാഭവൻ മണിക്ക് പാട്ടു പാടികൊടുക്കുകയാണ്

സാമ്പത്തികമായും സാമൂഹികമായുമുള്ള ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് കലാഭവൻ മണി എന്ന ചാലക്കുടിയിലെ ഓട്ടോ ഡ്രൈവർ മലയാളത്തിന്റെ മഹാനടനായത്. കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലെ മലയാളിക്കൂട്ടത്തിന്റെ സൈബർ ആക്രമണത്തിന് ഇരയായ ഹനാനും ഇത്തരം വെല്ലുവിളികളോട് നിരന്തരം ഫൈറ്റ് ചെയ്‌താണ്‌ ജീവിക്കുന്നത്.

ഇത് വെറും താരതമ്യം മാത്രമല്ല. അവരിരുവരും ചങ്ങാതിമാരായിരുന്നു. ഹനാനും കലാഭവൻ മണിയും നല്ല ചങ്ങാതിമാരായിരുന്നു. മാധ്യമങ്ങളോട് അത് ഹനാൻ ഇടയ്ക്കിടെ പറയുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഫ്ലവർസ് ടിവിയിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിൽ ചാനലിന്റെ ആദരമേറ്റു വാങ്ങാൻ വന്ന ഹനാന് പറയാനുണ്ടായിരുന്നത് അത്രയും കലാഭവൻ മണിയെ കുറിച്ചായിരുന്നു.

മണിച്ചേട്ടന്റെ എട്ടു ഉരുള

തന്നെ മണിക്ക് പരിചയപ്പെടുത്തിയ കലാകാരൻ ആന്റോ കൊരട്ടിയോടൊപ്പമായിരുന്നു ഹനാൻ കോമഡി ഉത്സവത്തിന് എത്തിയത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു ഹനാൻ കലാഭവൻ മണിയെ പരിചയപ്പെടുന്നത്. മണിച്ചേട്ടനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് എന്ന് ഹനാൻ ആന്റോയോട് പറയുകയായിരുന്നു. ഹനാനും കലാഭവൻ മണിയും അന്ന് കൊറേ നേരം സംസാരിച്ചു. രണ്ടുപേരും പരസ്പരം പാട്ടുകൾ പാടിക്കൊടുത്തു. ഹനാന്റെ ജീവിതകഥ കേട്ട് മണി അന്ന് കൊറേ കരഞ്ഞെന്നു ഹനാൻ ആന്റോ ഓർക്കുന്നു. അന്ന് അവർ ഒപ്പമിരുന്നു ഭക്ഷണം കഴിച്ചു. ‘ അന്ന് എനിക്ക് എട്ടു ഉരുള മണിചേട്ടൻ വായിൽ വെച്ചുതന്നു ‘ ഹനാൻ പറഞ്ഞു. ബസ്സിന്‌ വന്ന ഹനാനെയും കുടുംബത്തെയും മണി വീട്ടിലേക്ക് തന്റെ കാറിൽ കൊണ്ടുപോയി.

മണി പാടികൊടുക്കുന്ന ‘കുഞ്ഞുവാവ’

‘ മണിചേട്ടൻ എനിക്ക് ‘ എനിക്കുമുണ്ടൊരു കുഞ്ഞുവാവ’ പാട്ട് പാടിത്തരാറുള്ളത്. മണിചേട്ടൻ മരിക്കുന്നതിന് മുമ്പ് ഫെബ്രുവരി 17 ന് മണിച്ചേട്ടനുമായി അവസാനമായി സംസാരിച്ചപ്പോൾ ഞാൻ പാടിക്കൊടുത്ത രണ്ടു വാരി ഞാൻ പാടാം ‘ ഹനാൻ കോമഡി ഉത്സവത്തിൽ ‘ എനിക്കുമുണ്ടേ അങ്ങേ വീട്ടിൽ ഇഷ്ടത്തിൽ ഉള്ളൊരു കുഞ്ഞേട്ടൻ ‘ എന്ന പാട്ട് പുഞ്ചിരിയോടെ , വിതുമ്പലോടെ പാടി.

കത്തിയെരിയണ കണ്ട്  എന്റെ മുത്ത് നടന്നുകരയാതെ

‘ മണിച്ചേട്ടന്റെ ചിത കത്തിയെരിയുന്നത് കണ്ടിട്ട് ഞാൻ മണിച്ചേട്ടനോട് പറഞ്ഞു. ഞാൻ മണിചേട്ടന് പാട്ട് പാടിത്തരാം. വിഷുവിനു നമ്മൾ പൂത്തിരിയൊക്കെ കത്തിച്ചില്ലേ. ചിതയൊന്നുമല്ല കത്തുന്നത്. പൂത്തിരിയാണ് കത്തുന്നത്. മണിച്ചേട്ടൻ വിഷമിക്കുകയൊന്നും വേണ്ട. മോൾ പാട്ടു പാടിയുറക്കാമെന്നു പറഞ്ഞപ്പോ എന്റെ സങ്കൽപ്പത്തിൽ മണിച്ചേട്ടൻ എനിക്ക് തിരിച്ചു പാട്ടു പാടിത്തരുന്ന പോലൊരു സന്ദർഭമാണ് ഈ പാട്ടിനുള്ളത്. ഇത് മണിച്ചേട്ടന്റെ വീടിന്റെ മുകളിലെ ജനലിൽ ഇരുന്നിട്ടാണ് ഞാനീ ചിത കത്തുന്നത് കാണുന്നത്. ‘ ഹനാൻ പറയുന്നു.

‘ കത്തിയെരിയണ കണ്ട്
എന്റെ മുത്ത് നടന്നുകരയാതെ
പൂത്തിരിയെന്നു പറഞ്ഞു
എന്നെ പാട്ടുകൾ പാടിയുറക്കിയില്ലേ..’

ഹനാൻ കോമഡി ഉത്സവത്തിൽ പാടി.

ഹനാന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കലഭവൻ മണിയോടൊപ്പം നിൽക്കുന്ന ഒരു ചിത്രമുണ്ട് . കലാഭവൻ മണിയായിരുന്നു തനിയ്ക്ക് സിനിമയിൽ ചെറിയ ചെറിയ അവസരങ്ങൾ വാങ്ങി തന്നതെന്ന് ഹനാൻ പറയുന്നു. പല സംവിധായകന്മാർക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു. കൂടാതെ മണിയുടെയും അല്ലാതെയുമുള്ള ഒരു പാട് സ്റ്റേജ് ഷോകളിൽ അവതാരികയായി ജോലി ചെയ്തിട്ടുണ്ടെന്നും ഹനാൻ ഓർക്കുന്നു.

Be the first to comment on "ഹനാൻ കലാഭവൻ മണിക്ക് പാട്ടു പാടികൊടുക്കുകയാണ്"

Leave a comment

Your email address will not be published.


*