സിദ്ദീഖ് വധം: 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍

കാസര്‍കോഡ് ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകള്‍ പിടിയില്‍. അശ്വിന്‍, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. സോങ്കാലിലെ ഒളിസങ്കേതത്തില്‍ നിന്ന് കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. പിടിയിലായവരെ പോലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യംചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഇവരെ കോടതിയില്‍ ഹാജരാക്കും.

കൊലപാതക സംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. കൊലയാളികള്‍ ഉപയോഗിച്ച ബൈക്ക് സംഭവസ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം അന്വേഷിക്കാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Be the first to comment on "സിദ്ദീഖ് വധം: 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ടുകള്‍"

Leave a comment

Your email address will not be published.


*