കേരളത്തിൽ 6 ജില്ലകളിൽ റെഡ് അലർട്ട്. ജനങ്ങൾ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി

HT Photo

കേരളം സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ ​ ആറ്​ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു സർക്കാർ.

‘ തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം ‘ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് ഉണർത്തി.

ദുരിതം നേരിടാൻ യുദ്ധസന്നാഹത്തോടെയുള്ള നീക്കങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്ത് പലഭാഗങ്ങളിലും മഴ തുടരുകയാണ്. തോരാത്ത മഴയിൽ നിറഞ്ഞ ഇടുക്കി ഡാം തുറന്നുവിട്ടതോടെ കനത്ത ജാഗ്രതയിലാണ് അധികൃതർ. മൂന്ന് ഷട്ടറുകൾ ഒരു മീറ്ററും രണ്ട് ഷട്ടറുകൾ 50 സെന്‍റിമീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ഇ​ടു​ക്കി, ഇടമലയാർ ഡാമുകളിൽ നി​ന്നു​ള്ള വ​ർ​ധി​ച്ച നീ​രൊ​ഴു​ക്കി​നെ​ത്തു​ട​ർ​ന്ന്​ ആലുവ, ഏ​ലൂ​ർ, പെ​രു​മ്പാ​വൂ​ർ  കാലടി കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെള്ളത്തിനിടയിലാണ്.

ഇടുക്കി അണക്കെട്ടില്‍ നിന്ന് 750 ക്യൂമെക്സ് വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്. നീരൊഴുക്ക് ശക്തമാണെങ്കിലും ജലനിരപ്പ് കൂടുന്നത് നിന്നിട്ടുണ്ട്. ശക്തമായ മഴ തുടരുകയാണെങ്കില്‍ മാത്രമേ അണക്കെട്ടില്‍നിന്ന് കൂടുതല്‍ തോതില്‍ വെള്ളം തുറന്നുവിടേണ്ടി വരൂ.

സ​മീ​പ ച​രി​ത്ര​ത്തി​ൽ ഇ​ത്ര രൂ​ക്ഷ​മാ​യ പ്ര​ള​യം കേ​ര​ളം ക​ണ്ടി​ട്ടി​ല്ല.വെള്ളിയാഴ്ച നാല് പേർ കൂടി മരിച്ചതോടെ മരണം ഇതുവരെ 29 ആയി. വിവിധ ജില്ലകളിലായി വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 53,500 പേര്‍ ക്യാമ്പുകളിലുണ്ട്. എറണാകുളത്ത് മാത്രം 7,500 വീട്ടുകാരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുളളത്. എറണാകുളത്ത് ഇതിനകംതന്നെ മൂവായിരത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ദുരിത മേഖലകളിൽ ഹെലികോപ്റ്ററിൽ ആകാശ നേര്രേക്ഷണം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ് ഞായറാഴ്ച കേരളത്തിലെത്തും. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിത മേഖലകൾ സന്ദർശിച്ചിരുന്നു.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തീവ്രമായ മഴയുടെ…

Pinarayi Vijayan यांनी वर पोस्ट केले शुक्रवार, १० ऑगस्ट, २०१८

Be the first to comment on "കേരളത്തിൽ 6 ജില്ലകളിൽ റെഡ് അലർട്ട്. ജനങ്ങൾ ജാഗരൂകരാകണമെന്ന് മുഖ്യമന്ത്രി"

Leave a comment

Your email address will not be published.


*