‘എന്റെ ബുക്കിന്’ പുതിയ മേൽവിലാസം

യൂസ്‌ഡ്‌ ബുക്കുകളുടെ വിപുലമായ ശേഖരവുമായി കഴിഞ്ഞ വർഷം ആരംഭിച്ച ഓൺലൈൻ ബുക്ക് സ്റ്റോർ ‘ എന്റെ ബുക്കിന്റെ’ ഓഫീസ് കോഴിക്കോട് പുതിയപാലത്ത് ആരംഭിച്ചു. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിൻ പരാരിയുടെയും സിടി ശുഹൈബിന്റെയും സാന്നിധ്യത്തിൽ ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ കെ സകരിയ ഓഫീസിന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു.

ഉപയോഗിച്ച പുസ്തകങ്ങളും പുതിയ പതിപ്പുകളും വലിയ വിലക്കുറവില്‍ ഓണ്‍ലൈനായി നൽകുക എന്ന ആശയത്തോടെ 2017 ൽ കോഴിക്കോട് കേന്ദ്രമാക്കി ആരംഭിച്ചതാണ് എന്റെ ബുക്ക്.

EnteBook.com എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമാണ് ‘ദി യൂസ്ഡ് ബുക്ക് സ്റ്റോര്‍’ എന്ന ടാഗ് ലൈനോടു കൂടി ഉപയോക്താക്കാള്‍ക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്.

വലിയ വിലയുള്ള പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഉപയോഗ ശേഷമുള്ള അതേ പുസ്തകങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇത് അവസരമൊരുക്കും. സാഹിത്യം, പ്രണയം , ബയോഗ്രഫി, എഞ്ചിനിയറിങ്, മെഡിക്കല്‍ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്സൈറ്റിലുമായി ലഭ്യമാക്കുന്നത്.

EnteBook.com | App Review by Ebadurahman

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നവർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ഒരു ആൻഡ്രോയിഡ് ആപ്പ്..(വീഡിയൊ)Download Apphttps://goo.gl/JcAAGu

EnteBook.com – The Used Book Store यांनी वर पोस्ट केले बुधवार, ३ जानेवारी, २०१८

വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85% ശതമാനം വരെ ഡിസ്കൗണ്ടില്‍ പുസ്തകങ്ങള്‍ ലഭിക്കും. 299 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്മെന്റും ‘എന്റെ ബുക്ക്’ നല്‍കുന്നുണ്ട്. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ റിക്വസ്റ്റ് ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

1 Comment on "‘എന്റെ ബുക്കിന്’ പുതിയ മേൽവിലാസം"

  1. Dear Manager ,
    We appreciate you for your good attempt..’ente book’ is also utlise for enriched persons they are very interesting to reading.also i am intresting to purchase your books by online..and i am living in uae so how can proceed this purpose..pls explain

Leave a comment

Your email address will not be published.


*