നേട്ടങ്ങൾ കൊയ്‌ത അതികായൻ. നയ്‌പോളിനെ ഓർത്ത് ജീവിതപങ്കാളി നദീറ നയ്‌പോള്‍

അരപ്പതിറ്റാണ്ടോളം സാഹിത്യ ലോകത്തെ സജീവസാന്നിധ്യമായിരുന്നു ഇന്ന് ലോകത്തോട് വിടപറഞ്ഞ എഴുത്തുകാരനും നോബേല്‍ പുരസ്‌കാര ജേതാവുമായ വി.എസ്. നയ്‌പോള്‍. ഇസ്‌ലാം വിരുദ്ധ പ്രസ്താവനകൾ കൊണ്ടും സ്ത്രീവിരുദ്ധ പരാമർശങ്ങളാലും നിരവധി വിമർശനങ്ങൾ നയ്‌പോളിനെതിരെ ഉണ്ടായിരുന്നു.

” ഒരുപാട് മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള അതികായൻ. സര്‍ഗാത്മകത നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ ‘ സാഹിത്യകുലപതിയുടെ ഭാര്യ നദീറ നയ്‌പോള്‍ പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു. പാകിസ്താനിലെ മുൻ‌ പത്രപ്രവർത്തകയാണ് നദീറ നയ്‌പോള്‍.

ലണ്ടനിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.

സർ വിദ്യാധർ സൂരജ്പ്രസാദ് നയ്‌പോള്‍, റ്റി.സി. (ജനനം ഓഗസ്റ്റ് 17, 1932, ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസ് എന്ന സ്ഥലത്ത്), അഥവാ വി.എസ്. നൈപോൾ, ട്രിനിഡാഡ് ടൊബാഗോയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനാണ്. ഇന്തോ-ട്രിനിഡാഡിയൻ വംശവും ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഗോരഖ്പൂർ പ്രദേശത്തെ ഭൂമിഹാർ ബ്രാഹ്മണ പാരമ്പര്യവുമാണ് നയ്‌പോളിന്റേത്.

1957ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റിക് മസ്സ്യൂര്‍’ എന്ന ആദ്യ നോവലിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കോളനിവല്‍ക്കരണവും അതിന്റെ അനന്തരഫലങ്ങളും അടിസ്ഥാനമാക്കിയുള്ള കൃതികളായിരുന്നു മിക്കതും.

1971ൽ ഇൻ എ ഫ്രീ സ്​റ്റേറ്റ്​ എന്ന നോവലിലൂടെ നയ്‌പോള്‍ ബുക്കർ പ്രൈസ്​ നേടി.

1990-ൽ ബ്രിട്ടനിലെ എലിസബത്ത് II രാജ്ഞി നയ്‌പോളിനെ ‘സർ‘ പദവി നൽകി ആദരിച്ചു.

2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.സമഗ്രസംഭാവനയ്ക്ക് 2001ലാണ് നോബേല്‍ പുരസ്‌കാരം ലഭിച്ചത്.

നോവലുകളിലൂടെയും യാത്രവിവരണങ്ങളിലൂടെയുമാണ്​ നയ്‌പോള്‍ സാഹിത്യലോകത്തിന്​ സുപരിചിതനായത്.

കരീബിയന്‍ രാജ്യങ്ങളിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കഥ പറയുന്ന ‘എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്’ പ്രധാന കൃതികളിലൊന്നാണ്.

Be the first to comment on "നേട്ടങ്ങൾ കൊയ്‌ത അതികായൻ. നയ്‌പോളിനെ ഓർത്ത് ജീവിതപങ്കാളി നദീറ നയ്‌പോള്‍"

Leave a comment

Your email address will not be published.


*