ജനപക്ഷത്ത് നിന്ന് പോരാടിയതിനാലാണ് കേസുകൾ ചുമത്തിയതെന്നു ഷൈന

ജനകീയ പോരാട്ടത്തിന്റെ പക്ഷത്തു നിന്ന് പോരാടിയതിനാലാണ് 17 യു.എ.പി.എ കേസുകള്‍ തനിക്കെതിരെ ചുമത്തിയതെന്നു മാവോയിസ്റ്റ് നേതാവ് ഷൈന.

മൂന്നുവര്‍ഷത്തെ വിചാരണത്തടവിന് ശേഷം ഇന്നാണ് ഷൈന ജയില്‍ മോചിതയായായത്. പതിനേഴ് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഷൈന ജയില്‍മോചിതയായത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ രണ്ട് കേസുകള്‍ മാത്രമായിരുന്ന ഷൈനയ്‌ക്കെതിരെ അറസ്റ്റ് ചെയ്തതിന് ശേഷം 17 കേസുകള്‍ ചുമത്തുകയായിരുന്നു.

ഷൈനയുടെ ജീവിതപങ്കാളിയും സിപിഐ മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോഴും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ളവരെ കോയമ്പത്തൂര്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഈ കേസുകളില്‍ യാതൊരു തരത്തിലുള്ള തെളിവുകളും തനിക്കെതിരെ ഉണ്ടായിരുന്നില്ലെന്നും ഷൈന പറയുന്നു.

തന്നെ ജയിലിലിടാന്‍ കെട്ടിച്ചമച്ച കേസുകളാണ് ഇവയെന്ന് പറഞ്ഞ ഷൈന തങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇപ്പോള്‍ മോചനത്തിന് ശ്രമിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദിയും അഭിവാദ്യവും അര്‍പ്പിച്ചു.

Be the first to comment on "ജനപക്ഷത്ത് നിന്ന് പോരാടിയതിനാലാണ് കേസുകൾ ചുമത്തിയതെന്നു ഷൈന"

Leave a comment

Your email address will not be published.


*